Chiking
Latest News

മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും; ‘ആമി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

Web Desk
Indian Telegram Android App Indian Telegram IOS App


‘ആമി’യിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. തന്റെ ബാല്യ-കൗമാര സ്മൃതികളെ കുറിച്ച് മാധവിക്കുട്ടിയെഴുതിയ ‘നീര്‍മാതളം പൂത്തകാലം’ എന്ന പുസ്തകത്തെ അനുസ്മരിപ്പിക്കുന്നു പാട്ടിന്റെ വരികള്‍. അതുകൊണ്ടു തന്നെ സ്‌നേഹവും പ്രണയവും തേടുന്ന സ്ത്രീ ചിന്തകളെ, അവരുടെ വികാരതീക്ഷ്ണതയെ അത്രമേല്‍ സത്യസന്ധമായി അവതരിപ്പിച്ച എഴുത്തുകാരിയുടെ ജീവിതത്തെ കുറിച്ചുള്ള സിനിമയിലെ ആദ്യ ഗാനവും മനോഹരമാണ്.

നീര്‍മാതള പൂവിനുള്ളില്‍ നീഹാരമായി വീണ കാലം…എന്നാണു പാട്ടിന്റെ ആദ്യ വരി തന്നെ. എം.ജയചന്ദ്രനാണ് പാട്ടിനു സംഗീതം. എഴുതിയത് റഫീഖ് അഹമ്മദും പാട്ട് പാടിയത് ശ്രേയ ഘോഷാലുമാണ് . കാവ്യാത്മകമായ വരികളോടു ചേര്‍ന്നു നില്‍ക്കുന്ന സംഗീതത്തെ, വരികളുടെ അര്‍ഥമറിഞ്ഞ് ശ്രേയ പാടുമ്പോള്‍ മനസിലൊരു നീര്‍മാതളപ്പൂവിരിഞ്ഞെത്തും.

പുന്നയൂര്‍ക്കുളത്തെ തറവാട്ടിലെ ബാല്യവും കൗമാരവും കൊല്‍ക്കത്തയിലെ ജീവിതവും ഭാര്യയായുള്ള പരിവര്‍ത്തനവും എഴുത്തുജീവിതവുമെല്ലാം വീഡിയോയില്‍ വന്നുപോകുന്നു. ആമിയിലെ കഥാപാത്രങ്ങളെ അടുത്തറിയാനുള്ള പ്രേക്ഷകരുടെ കൗതുകത്തിനുള്ള ആദ്യ സമ്മാനമാണ് ഈ വിഡിയോ. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, മുരളി ഗോപി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top