Chiking
Latest News

ചിക്കിംഗ് 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച് വര്‍ഷം കൊണ്ട് നൂറിലേറെ സ്റ്റോര്‍ തുറക്കും; നെതര്‍ലാന്റിലെ INTO ഫ്രാഞ്ചൈസിയുമായി കരാര്‍ ഒപ്പുവെച്ചു; 2025 ആകുമ്പോഴേക്കും 70 രാജ്യങ്ങളിലായി 1000 സ്‌റ്റോറുകള്‍ തുറക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ദുബൈ: ലോകത്തിലെ ഏക ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്‌റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് ഏറ്റവും വലിയ ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവെച്ചു. നെതര്‍ലാന്റിലെ INTO ഫ്രാഞ്ചൈസിയുമായി ഒപ്പുവെച്ച കരാറിലൂടെ 25 യൂറോപ്യന്‍ രാജ്യങ്ങളില്‍ അഞ്ച്  വര്‍ഷം കൊണ്ട് 100ലേറെ സ്റ്റോറുകള്‍ ആരംഭിക്കും. ദുബൈയിലെ ഗ്രാന്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ സുല്‍ത്താന്‍ ബിന്‍ മന്‍സൂര്‍ അല്‍ സൗദ് രാജകുമാരന്റെ സാന്നിധ്യത്തിലായിരുന്നു മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാര്‍ ഒപ്പുവെച്ചത്.

ചിക്കിംഗ് ബ്രാന്‍ഡിന് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വലിയ വികസന സാധ്യതയാണുള്ളത്. 2018 മാര്‍ച്ച് മാസത്തില്‍ നെതര്‍ലന്റിലെ ആദ്യഘട്ട ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സൗദി അറേബ്യ, ഓസ്‌ട്രേലിയ, മൊറോക്കോ, ബ്രൂണൈ, ജിബൂട്ടി, മാലിദ്വീപ് എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും യുഎഇയിലെയും ഫ്രാഞ്ചൈസി കരാറുകളും ഇതൊടൊപ്പം ഒപ്പുവെച്ചിരിക്കുകയാണ്. സൗദി അറേബ്യ, ഓസ്‌ട്രേലിയ, ബ്രൂണൈ, ജിബൂട്ടി, മാലിദ്വീപ് എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. മൊറോക്കോയില്‍ ഏപ്രിലില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കും. 2025 ആകുമ്പോഴേക്കും ലോകത്തെമ്പാടുമായി ചുരുങ്ങിയത് 70 രാജ്യങ്ങളിലായി 1000 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് ചിക്കിംഗ് മാനേജിംഗ് ഡയറക്ടര്‍ എ.കെ.മന്‍സൂര്‍ പറഞ്ഞു. ചിക്കിംഗ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ മഖ്ബൂല്‍ മോഡി, ചിക്കിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍സാബ് മന്‍സൂര്‍, ബിഎഫ്‌ഐ മാനേജ്‌മെന്റ് ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍.പിള്ള, ചിക്കിംഗ് കോര്‍പ്പറേറ്റ് ലീഗല്‍ അഡ്‌വൈസര്‍ റിച്ചാര്‍ഡ് ഇമ്രാന്‍ ഡിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

മലേഷ്യയിലെ ഇഎ ക്വാണ്ടം എസ്ഡിഎന്‍ ബിഎച്ച്ഡിയുമായി കഴിഞ്ഞ വര്‍ഷം മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറില്‍ ഒപ്പുവച്ചിരുന്നു. 10 രാജ്യങ്ങളില്‍ 5 വര്‍ഷത്തിനുള്ളില്‍ 500 ഔട്ട്‌ലെറ്റുകള്‍ തുറക്കാനായിരുന്നു കരാര്‍. ഇതിന്റെ ഭാഗമായി മലേഷ്യയില്‍ മാത്രം ഇതുവരെ 13 ഔട്ടലെറ്റുകള്‍ തുറന്നു. ഈ വര്‍ഷം മലേഷ്യയില്‍ മാത്രം 20 ഔട്ട്‌ലെറ്റുകള്‍ തുറക്കും. ഈ ഫ്രാഞ്ചൈസി കരാറിന്റെ ഭാഗമായി ചൈന, ഫിലിപ്പൈന്‍സ്, സിംഗപ്പൂര്‍, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, തായ്‌വാന്‍, മ്യാന്‍മാര്‍ കംബോഡിയ എന്നീ രാജ്യങ്ങളില്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കും. ഇതിന് പുറമെ മൗറീഷ്യസ്, ബോസ്‌നിയ, കസാക്കിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിക്കിംഗ് ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതിനുള്ള മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറുകള്‍ 2018 ആദ്യ പകുതിയോടെ ഒപ്പുവെക്കും.

2000ത്തിലാണ് യുഎഇയിലെ ദുബൈ കേന്ദ്രമാക്കി ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത്. 17 വര്‍ഷം കൊണ്ട് ലോകത്തിന് തന്നെ പരിചിതമായ ഒരു വേള്‍ഡ് ബ്രാന്‍ഡ് ആയി ചിക്കിംഗ് വളര്‍ന്നു. ഒന്നര പതിറ്റാണ്ടിലേറെയായി നാവില്‍ തങ്ങി നില്‍ക്കുന്ന സ്വാദ്. ‘ഇറ്റ്‌സ് മൈ ചോയ്‌സ് എന്ന് പ്രഖ്യാപിക്കുന്ന ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികള്‍. ചിക്കിംഗിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് ചിക്കിംഗിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട രുചിക്കൂട്ടുകളാണ്. നിരവധി ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ നിലനില്‍ക്കുന്ന ലോക വിപണിയില്‍ പൂര്‍ണമായും ഹലാലായ ഏക ക്യുഎസ്ആര്‍ ബ്രാന്‍ഡ് എന്നതാണ് ചിക്കിംഗിനെ വേറിട്ടതാക്കുന്നത്. ദുബൈയിലെ ദെയ്‌റയിലായിരുന്നു ചിക്കിംഗിന്റെ ആദ്യ ഔട്ട്‌ലെറ്റ്. രുചിയേറിയതും സ്വാദിഷ്ടവുമായ ചിക്കിംഗ് വളരെപെട്ടന്ന് ഉപഭോക്താക്കളുടെ മനം കവര്‍ന്നു. വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ചിക്കിംഗ് അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്‍ഡായി. കടന്നു ചെന്ന രാജ്യങ്ങളിലെല്ലാം പുതിയ രുചിഭേദം പകര്‍ന്നും ആ രാജ്യങ്ങളിലെ രുചിവൈവിധ്യം സ്വീകരിച്ചും ലോക ജനതയുടെ മനസും രുചിയും നിറയ്ക്കാന്‍ ചിക്കിംഗിന് കഴിഞ്ഞു. ഉപഭോക്താവിന്റെ സംതൃപ്തി പൂര്‍ണമായും ഉറപ്പുവരുത്തുന്ന നൂതന വിഭവങ്ങളാണ് ചിക്കിംഗ് അവതരിപ്പിക്കുന്നത്. ചിക്കന്‍, ഗ്രില്‍ഡ് ചിക്കന്‍, ബര്‍ഗര്‍, റാപ്‌സ്, പിസ്സ, എന്നിവ അടങ്ങിയ ചിക്കിംഗ് മെനു ഒരു ഫാമിലിക്ക് വേണ്ട എല്ലാ വിഭവങ്ങളും ലഭ്യമാക്കുന്നതാണ് ഫാമിലികളെ ചിക്കിംഗ് ഔട്ട്‌ലെറ്റുകളിലേക്ക് എത്താന്‍ പ്രേരിപ്പിക്കുന്നത്. ചാര്‍ക്കോള്‍ ചിക്കനും പെരി പെരി ചിക്കനും ചിക്കിംഗ് മെനുവിലേക്ക് പുതിയതായി ഉടന്‍തന്നെ കടന്നുവരുമെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു.

പ്രതിമാസം മിനിമം 10 ലക്ഷത്തോളം ഉപഭോക്താക്കളാണ് ചിക്കിംഗിന്റെ ലോകമെമ്പാടുമുള്ള ശാഖകളിലെത്തുന്നത്. ലോകത്തിലെ വ്യത്യസ്തമായ രുചി വൈവിധ്യങ്ങളാല്‍ സമ്പന്നമായ വിഭവങ്ങള്‍ നല്‍കുന്നതിനാലാണ് ദിനം പ്രതി ഉപഭോക്താക്കളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഉണ്ടാകുന്നത്. 17 വര്‍ഷം കൊണ്ടാണ് യുഎഇ, ഒമാന്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാന്‍, യു.കെ എന്നീ രാജ്യങ്ങളിലായി 130ലേറെ ഔട്ട്‌ലെറ്റുകളുമായി ചിക്കിംഗ് അതിന്റെ വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം നടത്തിയത്. 2025ഓടെ ലോകത്താകെ 70 ലേറെ രാജ്യങ്ങളിലായി ആയിരം ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ച് ഏറ്റവും വലിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ബ്രാന്‍ഡ് ആകുകയാണ് ചിക്കിംഗിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു.

സൂര്യനാരായണന്‍, മുഹമ്മദ് ഈസ മുഹമ്മദ് അല്‍ സമദ്, നാസര്‍ യൂസഫ് ജുമ അല്‍ സിനാനി, ജാസിം അല്‍ ബസ്തകി, മുഹമ്മദ് മന്‍സൂര്‍ മാജിദ് എന്നിവരും ഫ്രാഞ്ചൈസി പാര്‍ട്ണര്‍മാരായ ജൂബി കുരുവിള, അബ്ദുള്‍ കരീം (ഇന്ത്യ), നവീദ് (യുഎഇ), മുബാറക് അല്‍ മന്‍സൂറി (അല്‍ഐന്‍), നിസാമുദ്ദീന്‍, അബ്ദുള്‍ ഷൂക്കൂര്‍ (ബ്രൂണൈ), നഷീദ് അഹമ്മദ് (മാലിദ്വീപ്) , നാസര്‍ അഹമ്മദ് (ജിബൂട്ടി), റാച്ചിദ് അഗ്‌സേനാല്‍ (മൊറോക്കോ), എറിക്, ചു ഷിയുംഗ് ഖുവ, കി യിംഗ് ലിം (ഓസ്‌ട്രേലിയ), മാര്‍ക്ക് ബൂയിസ്മാന്‍, റോവാന്‍ റോസ്‌മോണ്ട്, ഇസബെല്‍ ഗെറിറ്റ്‌സണ്‍ (യൂറോപ്പ്) തുടങ്ങിയവരും പങ്കെടുത്തു.

 

(ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക)

(വീഡിയോ കാണാന്‍ വീഡിയോ  മെനുവില്‍ പോകുക)

Top