Chiking
Latest News

ഷാഹിദ് മിറയുടെ കൈപിടിച്ച് ഒന്ന് കറക്കി; പക്ഷേ പണി കിട്ടി; വീഡിയോ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

ലാക് മി ഫാഷന്‍ വീക്കില്‍ ഷാഹിദ് കപൂറും ഭാര്യ മിറ രാജ്പുട്ടും ഒരുമിച്ച് റാംപില്‍ എത്തുന്നത് ഇതാദ്യമായാണ്. ഇരുവരും തങ്ങളുടെ വരവ് ഗംഭീരമാക്കിയെന്നുതന്നെ പറയാം. വൈറ്റ് ഷെര്‍വാണിയായിരുന്നു ഷാഹിദിന്റെ വേഷം. മിറയാകട്ടെ പ്രിന്റ് വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്കയായിരുന്നു അണിഞ്ഞത്.

റാംപില്‍ എത്തിയ മറ്റാരെക്കാളും ഏവരുടെയും ശ്രദ്ധ നേടിയതും ഷാഹിദ്-മിറ ദമ്പതികളായിരുന്നു. മിറയ്‌ക്കൊപ്പം റാംപില്‍ എത്തിയ ഷാഹിദ് ഭാര്യയെ സന്തോഷിപ്പിക്കാനായി സിനിമാസ്‌റ്റൈലില്‍ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ മിററയുടെ ദുപ്പട്ട അതെല്ലാം പൊളിച്ചു. റാംപില്‍ എത്തിയ ഷാഹിദ് ഭാര്യ മിറയെ ഒന്നു കറക്കാന്‍ നോക്കി. കറക്കലില്‍ ദുപ്പട്ട മിറയയുടെ തലയില്‍ മൂടി. കണ്ടുനിന്നവര്‍ക്കു മാത്രമല്ല ഷാഹിദിനും മിറയ്ക്കും ഇതു കണ്ടിട്ട് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

മിറ എന്തു വേഷം ധരിച്ചാലും എനിക്ക് ഇഷ്ടമാണെന്ന് റാംപില്‍ നടന്നതിനുശേഷം ഷാഹിദ് മാധ്യമങ്ങളോട് പറഞ്ഞു. ‘പക്ഷേ ഇന്ന് ധരിച്ചിരുന്ന വസ്ത്രത്തില്‍ അവള്‍ കുറച്ചുകൂടി സുന്ദരിയായിരുന്നു. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് രണ്ടര വര്‍ഷമാകുന്നു. പക്ഷേ അവള്‍ ഇപ്പോഴും വളരെ സുന്ദരിയാണ്. ഇന്ന് ഒന്നുകൂടി ഞങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ തോന്നുന്നു’.

റാംപില്‍ തനിക്ക് ധൈര്യത്തോടെ ചുവടുവയ്ക്കാന്‍ കഴിഞ്ഞതിന് മിറ ഭര്‍ത്താവ് ഷാഹിദിനോട് നന്ദി പറഞ്ഞു. ‘റാംപില്‍ നടക്കുന്നതിനു മുന്‍പ് ഞാന്‍ ടെന്‍ഷനിലായിരുന്നു. വീഴുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. പക്ഷേ ഷാഹിദ് കൂടെയുണ്ടായിരുന്നത് എനിക്ക് വളരെ ആശ്വാസമായി’.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top