Chiking
Latest News

ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ നീക്കം ചെയ്യല്‍: മിസ്റ്റര്‍ കമല്‍, പ്രേമത്തിന് നിങ്ങള്‍ നല്‍കിയതും നെഗറ്റീവ് റിവ്യൂ അല്ലേ?; പൊട്ടിത്തെറിച്ച് സോഷ്യല്‍മീഡിയ; കത്രികവെച്ച റിവ്യൂ എഴുതി സിനിമാ പാരഡീസോ ക്ലബിന്റെ പ്രതികാരം

Web Desk
Indian Telegram Android App Indian Telegram IOS App

കമല്‍ സംവിധാനം ചെയ്ത ആമിക്കെതിരെ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട നെഗറ്റീവ് റിവ്യുകള്‍ നിര്‍മ്മാണ കമ്പനിയുടെയും വിതരണ കമ്പനിയുടെയും ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു. തനിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലെന്നാണ് കമല്‍ ചാനലുകളോട് പ്രതികരിച്ചത്. ഇന്നലെ നിര്‍മ്മാണ കമ്പനിയുടെ പ്രതിനിധിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം എന്തിനാണ് നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നത്, പോസിറ്റീവ് റിവ്യൂ കൊടുത്താല്‍ പോരായിരുന്നോ എന്നാണ്. സിനിമകള്‍ക്ക് നെഗറ്റീവ് റിവ്യൂ വേണ്ട എന്നാണ് നിങ്ങള്‍ പറയുന്നതെങ്കില്‍ പ്രേമം സിനിമ മോശം സന്ദേശമാണ് നല്‍കുന്നതെന്ന ‘നെഗറ്റീവ് റിവ്യൂ’ പറഞ്ഞ കമല്‍ അതിന് മറുപടി പറയണം.

അന്ന് കമല്‍ പറഞ്ഞത് ഇങ്ങനെ

ശരിയായ സന്ദേശമല്ല പ്രേമം സിനിമ നല്‍കുന്നത്. അധ്യാപികയെ പ്രണയിക്കുന്നതും ക്ലാസിലിരുന്ന് മദ്യപിക്കുന്നതും കുട്ടികള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. വ്യാജ സി.ഡി പുറത്ത് വരുന്നത് ആദ്യ സംഭവമല്ല. പ്രേമത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയത് ആഗോള പ്രശ്‌നമാണോ എന്ന് മലയാളികള്‍ ചിന്തിക്കണം. ഇതിന്റെ പേരില്‍ അനാവശ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്.

ഇന്ന് കമല്‍ പറഞ്ഞത്

ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് അപ്രത്യക്ഷമാക്കുന്നതില്‍ തനിക്ക് ഉത്തരവാദിത്തമില്ല. ആമിയുടെ നിര്‍മാതാവിന് സിനിമയുടെ നെഗറ്റീവ് റിവ്യൂവിനെതിരെ പരാതിപ്പെടാന്‍ അവകാശമുണ്ട്. നിര്‍മാതാവിനെ സംബന്ധിച്ച് ഇത് കലാസൃഷ്ടിയില്ല, മറിച്ച് ഉത്പന്നമാണ്. അതു വില്‍ക്കാനാണ് അയാള്‍ ശ്രമിക്കുന്നത്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ അതില്‍ സംവിധായകനു പോലും അവകാശമില്ല. പൂര്‍ണ്ണമായി അത് നിര്‍മാതാവിന്റെ സ്വത്താണ്. ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമ നെഗറ്റീവ് റിവ്യൂ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിനെതിരെ പറയാന്‍ എനിക്ക് അവകാശമില്ല.

‘ആമി’യുടെ നെഗറ്റീവ് റിവ്യൂകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ ഇന്നലെ ഉച്ച മുതല്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നുണ്ടായിരുന്നു. നെഗആമിറ്റീവ് റിവ്യൂകള്‍ ‘റീല്‍ ആന്‍ഡ് റിയല്‍’ സിനിമയുടെ ആവശ്യപ്രകാരമാണ് നീക്കം ചെയ്യുന്നതെന്നാണ് ലഭിച്ചിരുന്ന സന്ദേശം.

സംവിധായകന്‍ വിനോദ് മങ്കര തന്റെ ഫെയ്‌സ്ബുക്കില്‍ ഏഴുതിയ ആമിയുടെ നെഗറ്റീവ് റിവ്യൂവാണ് ആദ്യം അപ്രത്യക്ഷമായത്.തുടര്‍ന്നാണ് കൂടുതല്‍ ഫെയ്‌സ്ബുക്ക് പ്രൊഫൈലുകളില്‍ നിന്ന് റിവ്യൂകള്‍ നീക്കം ചെയ്തതായുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

പാരഡീസോ ക്ലബിന്റെ റിവ്യൂ ഇങ്ങനെ:

ആ…. – റിവ്യൂ

ഈ ആഴ്ച റിലീസായ ചിത്രങ്ങളില്‍ റിലീസിന് മുമ്പ് തന്നെ ചര്‍ച്ചകള്‍ക്ക് വഴി വച്ച സിനിമയായിരുന്നു ക. ലിന്റെ ആ… എഴുത്തുകാരി മാ-യുടെ ജീവിത കഥ എന്നതായിരുന്നു സിനിമയെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഉ, ഓ, തൂ, ശു, പൂ, മ തുടങ്ങി നിരവധി സിനിമകളുടെ സംവിധായകനായ ക ആണ് ഇതിന്റെയും സംവിധാനം.ഉ എന്ന ചിത്രത്തിന് ശേഷം മ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണ് ആ.

മാ-യുടെ സംഭവബഹുലമായ ജീവിതത്തോട് ചിത്രം നീതി പുലര്‍ത്തിയോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. മ-യുടെ ഛായാഗ്രഹണവും ശ്രീ-യുടെ എഡിറ്റിംഗുമാണ് സിനിമയെ പൂര്‍ണ്ണ നാടകമാവുന്നതില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്. മ-യുടെ മേക്കപ്പ് പല രംഗങ്ങളിലും മുഴച്ചു നിന്നു. അ, മു, ടൊ തുടങ്ങിയവര്‍ തങ്ങളുടെ വേഷം മികവോടെ അവതരിപ്പിച്ചുവെങ്കിലും നാടക ശൈലിയിലുള്ള സംഭാഷണങ്ങള്‍ കല്ലുകടിയായി. സംവിധായകന്റെ കയ്യൊപ്പുള്ള രംഗങ്ങള്‍ വിരളമായത് ഒരു മികച്ച ബയോപിക് ആവുന്നതിന് തടസ്സമായി. ഇതിലും നല്ല സിനിമകള്‍ ക-ല്‍ നിന്നും ഉണ്ടാകട്ടെ എന്ന് മാത്രം ആശിക്കാം. മൊത്തത്തില്‍ പു..മ..താ ആണ് ക-ന്റെയും മ-ന്റെയും ആ…

വാല്‍ക്കഷ്ണം : അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയാല്‍ സിപിസി മെമ്പേഴ്സ് ഉള്‍പ്പെടെ നിരവധി ഫേസ്ബുക്ക് പ്രൊഫൈലുകളാണ് സിനിമയുടെ അണിയറക്കാര്‍ വഴി ബ്ലോക്ക് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. എതിര്‍ സ്വരങ്ങളെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നതൊക്കെയും ഫാസിസമാണെന്ന് അടുത്തിടെയും പറയേണ്ടി വന്ന ഒരു സംവിധായകന്റെ സിനിമയില്‍ തന്നെ അത് കാണേണ്ടി വരുന്നത് തീര്‍ത്തും വിരോധാഭാസവുമാണ്.

ഇനി ആ.. യുടെ പിന്നണിക്കാരോട് : ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന ‘ആ’ യുടെ പകര്‍പ്പവകാശം #30daysoflettering ക്യാമ്പയിനിലെ കുമാരപുരം എന്ന ആര്ടിസ്റ്റിനാണ്.റീവ്യൂവിന്റെ പകര്‍പ്പവകാശം Mukesh Kumar നാണ്.

ആ.. ക്ക് നിരൂപണം എഴുതിയതിന്റെ പേരില്‍ നടപടി നേരിടുന്നവര്‍ക്കെല്ലാം സിപിസിയുടെ പിന്തുണ…

Top