Chiking
Latest News

മൂന്നാം നിലയില്‍ നിന്ന് വീണ രണ്ടുവയസുകാരനെ അത്ഭുതകരമായി രക്ഷപെടുത്തി അയല്‍വാസികള്‍; ഞെട്ടിക്കുന്ന വീഡിയോ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

മൂന്നാം നിലയിലെ ജനലില്‍ പിടിച്ച് രണ്ട് വയസുകാരന്‍ തൂങ്ങിക്കിടക്കുന്നു… ഏവരുടെയും ശ്വാസം നിലച്ചു പോകുന്ന സമയം…. കുട്ടി തൂങ്ങിക്കിടക്കുന്നത് ഇത് കണ്ട അയല്‍വാസികള്‍ ബഹളം വെയ്ക്കാന്‍ തുടങ്ങി കുട്ടിയുടെ അമ്മ അപ്പോഴും അറിഞ്ഞിട്ടില്ല.

സംഭവം അറിഞ്ഞെത്തിയ അമ്മ നിലവിളിക്കാന്‍ തുടങ്ങി…. അപകട അലറാം മുഴക്കി…. എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സമയം കട്ടിയുള്ള പുതപ്പുമായി ഒരാളെത്തി…. താഴെ കൂടി നിന്നവരെല്ലാം ഒന്നിച്ച് അത് നിവര്‍ത്തിപ്പിടിച്ചു…


നിമിഷങ്ങള്‍ക്കകം കുട്ടി ജനലില്‍ നിന്ന് കൈവിട്ട് തഴേക്ക് പതിച്ചു….. ഭാഗ്യത്തിന് പുതപ്പിനുള്ളില്‍ തന്നെയാണ് കുട്ടി വീണത്. പരിക്കുകളൊന്നുമില്ലാതെ ആ രണ്ട് വയസുകാരന്‍ രക്ഷപെട്ടു….. കുട്ടി വീണ് കഴിഞ്ഞാണ് കുട്ടി വീണ ജനലിനടുത്തുള്ളയാള്‍ എത്തുന്നത്… തുടര്‍ന്ന് താഴയെത്തിയ അവര്‍ക്ക് അയല്‍വാസികള്‍ കുട്ടിയെ കൈമാറി…

വഴിയാത്രക്കാരനാണ് ഈ രംഗം മൊബൈലില്‍ പകര്‍ത്തിയത്… തുര്‍ക്കിയിലെ ഇസ്താംബൂളിലാണ് സംഭവം നടന്നത്…

Top