Chiking
Latest News

രാജകീയ വിവാഹാഘോഷത്തിനിടെ വരന്റെ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി; പിന്നീട് സംഭവിച്ചത്(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

റായ്പുര്‍: ഉത്തരേന്ത്യന്‍ വിവാഹങ്ങളെല്ലാം രാജകീയ ചടങ്ങുകളോടെയാണ് നടക്കുക. വരനും വധുവുമൊക്കെ മണ്ഡപത്തിലേക്ക് എത്തുന്നതും വന്‍ ആഘോഷങ്ങളോടെയാണ്. അങ്ങനെയൊരു വിവാഹത്തിന്റെ ആഘോഷങ്ങള്‍ക്കിടെയാണ് വരനെയും വഹിച്ചുകൊണ്ടു വന്ന കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. സംഗീതത്തിന് ചുവടുവെച്ച് നൃത്തം ചെയ്ത ആളുകള്‍ക്കിടയിലേക്ക് പെട്ടെന്ന് എത്തിയ കാര്‍ ഒടുവില്‍ നിലവിളികളിലാണ് അവസാനിച്ചത്.

ചത്തീസ്ഗഢിലാണ് സംഭവം. വരനെയും വഹിച്ചു കൊണ്ടുള്ള സ്‌കോര്‍പിയോ വാഹനം വളരെ പതുക്കെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. ചുറ്റിനും വിവാഹാഘോഷത്തിനെത്തിയ വലിയ ആള്‍ക്കൂട്ടം സംഗീതത്തിന് ഒത്ത് ചുവട് വെച്ച് മെല്ലെ നടന്നു നീങ്ങുന്നുണ്ടായിരുന്നു. പെട്ടെന്നാണ് വാഹനത്തിന്റെ വേഗത കൂടുകയും ആളുകള്‍ക്ക് ഇടയിലൂടെയും മുകളിലൂടെയുമൊക്കെ കയറി ഇറങ്ങുകയും ചെയ്തത്. സംഭവം നടന്നയുടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ആഘോഷത്തില്‍ പങ്കെടുത്ത 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇതില്‍ 9 പേരുടെ നില ഗുരുതരമാണ്.

ബ്രേക്ക് എന്നു കരുതി ആക്‌സിലറേറ്ററില്‍ കാലമര്‍ന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുന്നോട്ടെടത്ത കാര്‍ ഉടന്‍ തന്നെ പുറകോട്ടെടുത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പുറകോട്ടെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടു. പൊലീസ് അന്വേഷണമാരംഭിച്ചു.

Top