Chiking
Latest News

മോഹന്‍ലാലിനെയും ദുല്‍ഖറിനെയും കടത്തിവെട്ടി പ്രിയാ വാര്യര്‍ ഒന്നാം സ്ഥാനത്ത്; രണ്ടായിരം ഫോളോവേഴ്‌സില്‍ നിന്നും ഒറ്റയടിക്ക് 21 ലക്ഷത്തിലേക്ക്; അല്ലു അര്‍ജുനടക്കം നിരവധി താരങ്ങള്‍ ഇവളുടെ എക്‌സ്പ്രഷന് മുന്നില്‍ വീണു

Web Desk
Indian Telegram Android App Indian Telegram IOS App


ആ ചിരിയില്‍ മലയാളികള്‍ മാത്രമല്ല, ലോകത്തിന്റെ പല കോണുകളിലുമുള്ളവരും വീണു പോയി. കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് ഇന്‍സ്റ്റാഗ്രാമില്‍ പ്രിയാ വാര്യര്‍ എന്ന ഈ മലയാളി സുന്ദരിക്ക് ഫോളോവേഴ്‌സ് കൂടുന്നത്. മോഹന്‍ലാലിനെയും ഇന്‍സ്റ്റാഗ്രാമിലെ ടോപ്പ് വണ്‍ സെലബ്രിറ്റിയായ ദുല്‍ഖര്‍ സല്‍മാനെയും കടത്തി വെട്ടി പുത്തന്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് പ്രിയ.

ഇന്‍സ്റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്‌സുമായി ഒന്നാമനായിരുന്ന ദുല്‍ഖറിനെയും കടത്തിവെട്ടി 21 ലക്ഷം ഫോളോവേഴ്‌സിനെയാണ് പ്രിയ നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയെടുത്തത്.

കണ്ണടച്ച് കാണിച്ച് മലയാളികളുടെ മനസ് കവര്‍ന്ന പ്രിയയ്ക്ക് പാകിസ്താന്‍, ഈജിപ്ത്, ടുണീഷ്യ, യുകെ തുടങ്ങി വിദേശ രാജ്യങ്ങളില്‍ വരെ ആരാധകരെ കൊണ്ട് നിറഞ്ഞു. പ്രിയയുടെ ഫോട്ടോകള്‍ക്കു പോലും പതിനായിരക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് വന്നു കൊണ്ടിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ രണ്ടായിരം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയുടെ അക്കൗണ്ട് വെറും നാലു ദിവസം കൊണ്ടാണ് 16 ലക്ഷം ഫോളോവേഴ്‌സിനെ സൃഷ്ടിച്ചത്. എന്നാല്‍ നിമിഷങ്ങള്‍ കൊണ്ടു തന്നെ മോഹന്‍ലാലിനെയും കടത്തിവെട്ടിയ പ്രിയ ഇന്‍സ്റ്റഗ്രാമിലെ പ്രിയ താരം ഡിക്യുവിനെയും കടത്തി വെട്ടി മുന്നേറുകയായിരുന്നു.

തൃശൂര്‍ സ്വദേശിനിയായ പ്രിയ വിമല കോളജിലാണ് പഠിക്കുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകാനെത്തിയ കുട്ടികളെ കണ്ട് അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് മുന്നിലേക്ക് കൈപിടിച്ചുയര്‍ത്തിയത് സംവിധായകനായ ഒമര്‍ ലുലുവാണ്. പെണ്‍കുട്ടികളില്‍ ഏറ്റവും കൂടുതല്‍ ക്ലിക്കായത് പ്രിയയാണ്. യുട്യൂബില്‍ 50 ലക്ഷം ആളുകള്‍ കണ്ട പാട്ട് ഇപ്പോഴും ട്രെന്‍ഡിങ് സ്ഥാനത്ത് ഒന്നാമതാണ്.

Top