Chiking
Latest News

സിപിഐഎമ്മിന്റെ ഭീകരത നേരിടാന്‍ കോണ്‍ഗ്രസിന് ബിജെപിക്കൊപ്പം ചേരുകയേ രക്ഷയുള്ളൂ: കെ സുരേന്ദ്രന്‍

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: സിപിഐഎമ്മിന്റെ ഭീകരത നേരിടാന്‍ കോണ്‍ഗ്രസിന് ബിജെപിക്കൊപ്പം ചേരുകയേ രക്ഷയുള്ളൂവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. സിപിഐഎമ്മിനെ പ്രതിരോധിക്കാന്‍ കേരളത്തില്‍ ഇനി കോണ്‍ഗ്രസിനു കഴിയില്ല. കാലങ്ങളായുള്ള ഒത്തുതീര്‍പ്പും കൂട്ടുകച്ചവടവും കോണ്‍ഗ്രസിനെ കേരളത്തില്‍ നിലംപരിശാക്കിക്കഴിഞ്ഞുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ചുവപ്പു ഭീകരതയുണ്ടെന്ന് സമ്മതിക്കാന്‍ രമേശ് ചെന്നിത്തലക്ക് ഒരു യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെടുന്നതുവരെ കാത്തിരിക്കേണ്ടി വന്നുവെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്‍ പ്രതികരണം. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

Top