Chiking
Latest News

നിങ്ങള്‍ എന്നെ നിരാശപ്പെടുത്തി; ആരാധകരോട് പരിഭവിച്ച് ബ്ലാസ്റ്റേഴ്‌സ് താരം പുള്‍ഗ

Web Desk
Indian Telegram Android App Indian Telegram IOS App

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു പോയിടത്തു നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു. മടങ്ങിയെത്തിയ ഡേവിഡ് ജെയിംസിനൊപ്പം ടീമിന്റെ പഴയ ഊര്‍ജ്ജം മാത്രമല്ല മുന്‍ താരം പുള്‍ഗയും കൂടെ എത്തുന്നു എന്ന വാര്‍ത്തയെ കരഘോഷത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ സ്വീകരിച്ചത്. ആദ്യ രണ്ട് സീസണുകളിലും ബ്ലാസ്‌റ്റേഴ്‌സിന്റെ മധ്യനിരയിലെ നിര്‍ണ്ണായക സാന്നിധ്യമായിരുന്നു പുള്‍ഗ.

അതേസമയം, ടീമിലില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ കളികാണാനെത്തിയ പുള്‍ഗ ആരാധകര്‍ തന്നെ നിരാശപ്പെടുത്തിയെന്നാണ് പറയുന്നു. ആദ്യ സീസണുകളില്‍ തിങ്ങിനിറഞ്ഞിരുന്ന ഗ്യാലറി ഇപ്പോള്‍ നിറഞ്ഞു കാണാറില്ല. എന്നാല്‍ ഇതുവരെയുള്ള ടീമിന്റെ പ്രകടനമാണ് ആരാധകരെ അകറ്റിയതെന്നും താരം അഭിപ്രായപ്പെടുന്നു. അവസാന ഹോം മാച്ചില്‍ ഇതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

വിസാ നടപടികളുമായി ബന്ധപ്പെട്ട് ടീമിലെത്താന്‍ വൈകിയ പുള്‍ഗ 17 ന് നടക്കുന്ന നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായുള്ള മത്സരത്തില്‍ ആദ്യ പതിനൊന്നിലുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

അതേസമയം, ഐ.എസ്.എല്‍ നാലാം സീസണില്‍ ഏറ്റവും കൂടുതല്‍ സമനിലകളില്‍ കുടുങ്ങിയ ടീമെന്ന ഖ്യാതി കേരളത്തിന്റെ മഞ്ഞപ്പടയ്ക്കാണ്. വിജയത്തിലേക്കുള്ള വഴിയില്‍ സമനില കുരുക്കില്‍ മത്സരങ്ങള്‍ അവസാനിപ്പിച്ച ബ്ലാസ്റ്റേഴ്‌സ് ഇനി പ്ലേ ഓഫിനായി മറ്റു ടീമുകളുടെ പ്രകടനത്തെയും നോക്കി ഇരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ എ.ടി.കെയോട് സമനിലയില്‍ കുരുങ്ങിയതാണ് മഞ്ഞപ്പടയുടെ പ്രതീക്ഷകളെ സംശത്തിന്റെ നിഴലിലെത്തിച്ചത്.

Top