Chiking
Latest News

പഴയ വീട് പൊളിക്കാനെത്തി; ഉള്ളില്‍ കടന്നപ്പോള്‍ കണ്ടത് കോടിക്കണക്കിന് രൂപയുടെ കാറുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

നോര്‍ത്ത് കരോലിന : പഴയവീട് പൊളിക്കാനെത്തി. ഉള്ളില്‍ കടന്നപ്പോള്‍ കണ്ടത് കോടിക്കണക്കിന് രൂപയുടെ കാറുകള്‍. ഇതില്‍ പലതും ഒരിക്കല്‍പ്പോലും ഉപയോഗിക്കാത്തതും. നോര്‍ത്ത് കരോലിനയിലെ വീട്ടിലാണ് കാറുകല്‍ കണ്ടെത്തിയത്.

27 വര്‍ഷമായി ആരും തിരിഞ്ഞുനാേക്കാനില്ലാതെ കിടന്ന വീട് അടുത്തിടെയാണ് മുന്‍സിപ്പാലിറ്റി ജപ്തി ചെയ്തത്. സ്ഥലംകൊല്ലിയായ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചുനീക്കാനായി സര്‍വസന്നാഹങ്ങളുമായി എത്തിയവര്‍ വെറുതേ ഒന്നുപരിശോധിക്കാനാണ് ഉള്ളില്‍ കയറിയത്. ഫെറാരിയുടെ ഏറ്റവും മനോഹരമായ 12 സിലിണ്ടര്‍ കാറായ 1966 മോഡല്‍ 275 ജിടിബി, 1976 മോഡല്‍ ഷെല്‍ബി കോബ്ര ,മോര്‍ഗന്‍, ട്രംഫ് ടിആര്‍ 6 തുടങ്ങിയ കാറുകളാണ് ലഭിച്ചത്.

വര്‍ഷങ്ങളായി ഉപയോഗിക്കാത്തതിനാല്‍ ഇതില്‍ ചിലതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. കാറുകള്‍ കണ്ടെത്തിയ വാര്‍ത്തയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായതോടെ ഉടമസ്ഥനെന്നുപറഞ്ഞ് ഒരാള്‍ രംഗത്തെത്തി. കാറുകള്‍ സൂക്ഷിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഇയാളറിയിച്ചെങ്കിലും അധികൃതര്‍ കേട്ടഭാവംപോലും നടിച്ചിട്ടില്ല. കാറുകള്‍ ലേലത്തില്‍ വയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം.

Top