Chiking
Latest News

സ്വകാര്യ ചടങ്ങില്‍ അപ്രതീക്ഷിതമായി മോഹന്‍ലാല്‍; ആരാധകര്‍ ഞെട്ടി

Web Desk
Indian Telegram Android App Indian Telegram IOS App


നീരാളിയുടെ ചിത്രീകരണ തിരക്കിനിടയില്‍ മുംബൈയിലെ ഒരു സ്വകാര്യ ചടങ്ങില്‍ അപ്രതീക്ഷിതമായി മോഹന്‍ലാല്‍ എത്തി. മുംബൈ മലയാളികളോടൊപ്പം വിശേഷങ്ങള്‍ പങ്കുവെച്ച് സമയം ചെലവഴിച്ചു. ഭാണ്ഡൂപ്, പവായ് , മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരണം പുരോഗമിച്ചിരുന്ന നീരാളിയുടെ സെറ്റിലെത്തി പ്രിയ നടനെ നേരിട്ട് കാണുവാന്‍ അവധിയെടുത്തു അലഞ്ഞവരും ധാരാളമുണ്ടായിരുന്നു. ലാലേട്ടന്റെ പുതിയ രൂപമാറ്റം കാണുവാനും ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാനുമായിരുന്നു സെറ്റിലെ തിരക്ക്.

ബോളിവുഡിലെ മികച്ച അണിയറ പ്രവര്‍ത്തകരാണ് നീരാളിക്ക് വേണ്ടി സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് നീരാളി. ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണമാണ് മുംബൈയിലെ വിവിധ ഭാഗങ്ങളിലായി പൂര്‍ത്തിയാക്കിയത്.

ഇതിനിടയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ അപ്രതീക്ഷിതമായി കടന്നു വന്നാണ് സൂപ്പര്‍ താരം ആരാധകരുടെ മനം കവര്‍ന്നത്. സഹപ്രവര്‍ത്തകരായ സുരാജ് വെഞ്ഞാറന്മൂടും, നീരാളിയുടെ നിര്‍മ്മാതാവ് സന്തോഷ് കുരുവിളയും സുഹൃത്തുക്കളുമൊത്താണ് മോഹന്‍ലാല്‍ മലയാളികള്‍ മാത്രമുണ്ടായിരുന്ന ഒരു സ്വകാര്യ ചടങ്ങിലെത്തി കുറച്ചു നേരം പങ്കിട്ടത്.

സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തും കുശലങ്ങള്‍ ചോദിച്ചും മലയാളത്തിന്റെ പ്രിയ താരങ്ങളായ മോഹന്‍ലാലും സുരാജ് വഞ്ഞാറന്മൂടും സമയം ചിലവഴിച്ചപ്പോള്‍ അപ്രതീക്ഷിതമായി വീണു കിട്ടിയ അപൂര്‍വ നിമിഷങ്ങളെ പലര്‍ക്കും വിശ്വസിക്കാനായില്ല.

മുംബൈയിലെ തങ്ങളുടെ സുഹൃത്തുക്കളായ സുനില്‍ കുമാറിനെയും സുധീഷ് കുമാറിനെയും കാണുവാന്‍ എത്തിയതായിരുന്നു മോഹന്‍ലാലും സുരാജ് വെഞ്ഞാറന്മൂടും.

Top