Chiking
Latest News

അതിശയിപ്പിക്കും ഈ സാമ്യത; രണ്ട് ടീമുകള്‍ക്കും രണ്ട് മത്സരത്തിലായി ലഭിച്ചത് തുല്യ സ്‌കോറും വിക്കറ്റും

Web Desk
Indian Telegram Android App Indian Telegram IOS App

ഷാര്‍ജ: ക്രിക്കറ്റിലെ പല സാമ്യതകളും ആരാധകരെ ഞെട്ടിക്കാറുണ്ട്. എല്ലായ്‌പ്പോഴും കണക്കിലെ സാമ്യതകളാകും അത്. ഷാര്‍ജയില്‍ നടക്കുന്ന സിംബാബ്‌വെ-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പരക്കിടയിലും അങ്ങനെയൊരു സാമ്യമുണ്ടായി. അതിശയിപ്പിക്കുന്ന സാമ്യത തന്നെയായിരുന്നു അത്.

അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു ഏകദിനങ്ങളാണ് കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സ് നേടി സിംബാബ്‌വെയെ 179 റണ്‍സിന് പുറത്താക്കി 154 റണ്‍സിന്റെ വിജയമാണ് നേടിയത്. രണ്ടാം ഏകദിനത്തിലും ഇതുതന്നെ സംഭവിച്ചു. പക്ഷേ നേരെ വിപരീതമായാണെന്നു മാത്രം.

സിംബാബ്‌വെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 333 റണ്‍സടിച്ച് 179 റണ്‍സിന് അഫ്ഗാനിസ്ഥാനെ പുറത്താക്കി. നേരത്തെ അഫ്ഗാനിസ്ഥാന്‍ വിജയിച്ച അതേ 179 റണ്‍സിന് സിംബാബ്‌വേയും ജയിച്ചു.

Top