Chiking
Latest News

ബിജെപി നേതാക്കളുടെ സ്ത്രീ വിരുദ്ധതയെ വീഡിയോ ആക്കി കോണ്‍ഗ്രസ്; പ്രതിരോധിച്ച് ബിജെപി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: ബിജെപിയും ബിജെപി നേതാക്കളും പൂര്‍ണമായും സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് വീഡിയോ ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. വിവിധ അവസരങ്ങളിലായി ബിജെപി നേതാക്കള്‍ നടത്തയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെ ചേര്‍ത്തൊരുക്കിയ വീഡിയോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെ പാര്‍ലമെന്റില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി പാര്‍ലമെന്റില്‍ ചിരിച്ചതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി പരിഹസിച്ചിരുന്നു. ഇതൊക്കെ കോര്‍ത്തിണക്കിയാണ് വീഡിയോ ഇറക്കിയിരിക്കുന്നത്.

അതേസമയം വീഡിയോയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. രണ്ടാം കിട വീഡിയോ നിര്‍മ്മാണ കമ്പനിയാണ് കോണ്‍ഗ്രസ് എന്ന് ആരോപിച്ചാണ് ഈ നീക്കത്തെ ബിജെപി പ്രതിരോധിച്ചിരിക്കുന്നത്.

ബിജെപിക്കുള്ളില്‍ സ്ത്രീവിരുദ്ധത തീവ്രമായി നിലനില്‍ക്കുന്നുണ്ടെന്നും മോദിയുടെ പ്രസ്താവന ഇതിനുള്ള തെളിവാണെന്നും പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. രേണുകചൗധരിയുടെ ചിരിയെ രാമായണം സീരിയലിനോടുപമിച്ചതും സോണിയ ഗാന്ധിയെ ജഴ്‌സിപ്പശുവിനോട് മോദി താരതമ്യപ്പെടുത്തിയതുമെല്ലാം തെളിവു സഹിതം കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരം ആളുകളുടെ ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്കെങ്ങനെ സമത്വം കൈവരിക്കാനാവും എന്നും വീഡിയോയില്‍ ഉന്നയിക്കുന്നു. എന്നാല്‍ ഈ വീഡിയോ കോണ്‍ഗ്രസ് ഒരു ബി ഗ്രേഡ് വീഡിയോ പ്രൊഡക്ഷന്‍ ഹൗസ് ആണെന്നുള്ളതിന് തെളിവാണെന്ന് ബിജെപി തിരിച്ചടിച്ചു.

Top