Chiking
Latest News

സ്റ്റണ്ട് എന്നുകേട്ടാല്‍ അവന് ഭയങ്കര ആവേശമാണ്, ശ്രദ്ധിക്കണം കേട്ടോ; സംവിധായകനോട് മമ്മൂട്ടി പറഞ്ഞു

Web Desk
Indian Telegram Android App Indian Telegram IOS App


മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഏകദേശം ഒരേ സമയത്താണ് സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ വില്ലന്‍ റോളുകളായിരുന്നു ഇവരെ തേടിയെത്തിയിരുന്നത്. പിന്നീട് നായകനിരയിലേക്ക് ഉയര്‍ന്നെത്തിയ ഇരുവരേയും പിന്നീട് തിരിഞ്ഞു നേക്കേണ്ടി വന്നിട്ടില്ല. മലയാള സിനിമയുടെ തന്നെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും.

മോഹന്‍ലാലും മമ്മൂട്ടിയും പരസ്പര പൂരകങ്ങളായ താരങ്ങളാണെന്നായിരുന്നു സംവിധായകന്‍ ഫാസില്‍ ഇവരെക്കുറിച്ച് വിശേഷിപ്പിച്ചത്. ആ വിശേഷണം ശരിയാണെന്ന് പ്രേക്ഷകരും സമ്മതിക്കുന്നു. ആരാധകര്‍ തമ്മിലുള്ള മത്സരം കാണുമ്പോള്‍ പലരും കരുതുന്നത് മോഹന്‍ലാലും മമ്മൂട്ടിയും പരസ്പരം ശത്രുതയിലാണെന്നാണ്. എന്നാല്‍ അന്യോന്യം പിന്തുണച്ചും സഹായിച്ചുമാണ് ഇരുവരും മുന്നേറിയത്.

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പുലിമുരുകന്റെ ഷൂട്ടിങ്ങിനിടയില്‍ മമ്മൂട്ടി സംവിധായകന്‍ വൈശാഖിനോട് പറഞ്ഞ കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

സ്റ്റണ്ട് എന്ന് കേട്ടാല്‍ മോഹന്‍ലാലിന് ഭയങ്കര ആവേശമാണ്. നീ വേണം അത് ശ്രദ്ധിക്കാന്‍, ശ്രദ്ധിച്ചേ ചെയ്യിക്കാവുയെന്നായിരുന്നു മമ്മൂട്ടി സംവിധായകനോട് പറഞ്ഞത്. വൈശാഖ് തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്.

മോഹന്‍ലാലിന്റെ കാര്യത്തില്‍ മമ്മൂട്ടിക്ക് എത്രമാത്രം കരുതല്‍ ഉണ്ടെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് ഇതെന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ വില്ലനായാണ് മോഹന്‍ലാല്‍ സിനിമയില്‍ തുടക്കം കുറിച്ചത്. വില്ലത്തരത്തിലൂടെയാണ് തുടങ്ങിയതെങ്കിലും നായകനായി ഉയര്‍ന്നുവരുമെന്ന് മമ്മൂട്ടി വിലയിരുത്തിയിരുന്നു.

കേവലം പറച്ചിലുകളല്ലാതെ അനോന്യം മത്സരിച്ച് അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കാനും ഇവര്‍ മുന്നിലുണ്ടായിരുന്നു. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട് ഈ ചിത്രങ്ങള്‍. ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നതിനായുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുന്നുമുണ്ട്.

Top