Chiking
Latest News

മുട്ട വിരിഞ്ഞെത്തുന്ന നീരാളി; അപൂര്‍വ കാഴ്ചയുടെ വീഡിയോ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

നീരാളി അല്ലെങ്കില്‍ തന്നെ ഒരു കൗതുക ജീവിയാണ്. അധികമാരും കണ്ടിട്ടുണ്ടാകില്ല അതിന്റെ മുട്ടയോ മുട്ട വിരിയുന്ന കാഴ്ചയോ. എന്നാല്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് നീരാളി മുട്ട വിരിയുന്ന അപൂര്‍വ കാഴ്ച. വിര്‍ജീനിയ അക്വേറിയം ആന്റ് മറൈന്‍ സയന്‍സ് സെന്ററാണ് അപൂര്‍വ്വ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം ഫെയ്‌സ്ബുക്കിലിട്ട വീഡിയോ പിന്നീട് മറ്റ് എല്ലാ സമൂഹമാധ്യമങ്ങളിലും വൈറലായി. ഇതിനോടകം 25 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

ഒമ്പത് ഇതളുകളുള്ള പൂവ് പോലെ തോന്നിക്കുന്ന മുട്ടകളുടെ കൂട്ടത്തില്‍ നിന്ന് ഒരു നീരാളി വിരിയുകയും കുഞ്ഞന്‍ നീരാളിയായി പുറത്തേക്ക് നീന്തി പോകുന്നതുമാണ് വീഡിയോയില്‍ കാണാനാകുന്നത്. മുട്ട വിരിഞ്ഞതിന് ശേഷം വെള്ള നിറത്തിലുള്ള നീരാളി പെട്ടെന്ന് തന്നെ തവിട്ടു നിറമായി മാറുന്നതും അപൂര്‍വ്വ കാഴ്ചയായി അനുഭവപ്പെടുന്നു.

Top