Chiking
Latest News

ഷാര്‍ജയില്‍ സിമന്റ് മിക്‌സ്ചറില്‍ ഒളിച്ച് കടക്കാന്‍ ശ്രമിച്ച ഇരുപത്തിരണ്ട് പേര്‍ പിടിയില്‍

Web Desk
Indian Telegram Android App Indian Telegram IOS App


ഷാര്‍ജ: സിമന്റ് മിക്‌സ്ച്ചറില്‍ ഒളിച്ച് യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഇരുപത്തിരണ്ട് പേര്‍ ഷാര്‍ജയില്‍ പിടിയില്‍. സിമന്റ് കൂട്ടുന്ന കൂറ്റന്‍ വാഹനത്തിന് ഉള്ളില്‍ ഒളിച്ചാണ് ഇവര്‍ കസ്റ്റംസ് ചെക്ക് പോസ്റ്റ് കടക്കാന്‍ ശ്രമിച്ചത്. ചെക്ക് പോസ്റ്റില്‍ സിമന്റ് മികസ്ചറുടെ എക്‌സറെ പരിശോധന നടത്തിയ കസ്റ്റംസ് അധികൃതര്‍ ആണ് അനധികൃതമായ രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ചവരെ പിടികൂടിയത്.

ഒരു ആഫ്രിക്കന്‍ വനിതയും ഇരുപത്തിയൊന്ന് ഏഷ്യന്‍ സ്വദേശികളും ആണ് പിടിയിലായത്.യുഎഇ ഫെഡറല്‍ കസ്റ്റംസ് അഥോറിട്ടിയും ഷാര്‍ജ പോര്‍ട്‌സ് അഥോറിട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്. തുടര്‍ന്ന് പരിശോധന ഉദ്യോഗസ്ഥര്‍ വിഷയം മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. കൂടുതല്‍ നുഴഞ്ഞുകയേറ്റക്കാരുള്ളത് കൊണ്ട് അവധാനതയോടുകൂടി സാഹചര്യം കൈകാര്യം ചെയ്യണം എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Top