Chiking
Latest News

ആ കൂട്ടിയിടിയില്‍ തലയോട്ടി തകര്‍ന്നു; 26ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ഹള്‍സിറ്റിയുടെ ഇംഗ്ലീഷ് താരം റയാന്‍ മേസണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ചെല്‍സിക്കെതിരായ മത്സരത്തിലേറ്റ പരിക്കാണ് താരത്തിന് 26-ാം വയസില്‍ കളി നിര്‍ത്തേണ്ടി വന്നത്. ചെല്‍സി പ്രതിരോധ താരം ഗാരി കാഹിലുമായി കൂട്ടിയിടിച്ച് താരത്തിന്റെ തലയോട്ടി തകര്‍ന്നിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് കളി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

പരിക്കില്‍ നിന്നും മോചിതനായെങ്കിലും കളി നിര്‍ത്തുകയാണ് ഉചിതമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി താരം വ്യക്തമാക്കി. കളി നിര്‍ത്തുകയല്ലാതെ വേറെ മാര്‍ഗമില്ലെന്നും അതിനാലാണ് ബൂട്ടഴിക്കുന്നതെന്നും മേസണ്‍ അറിയിച്ചതായി ഹള്‍ സിറ്റി സ്ഥിരീകരിച്ചു. 2017 ജനുവരി 22നു ചെല്‍സിയുമായി നടന്ന മത്സരത്തില്‍ പരിക്കേറ്റ റയാന്‍ മേസണ്‍ ഫുട്ബോളില്‍ നിന്നും വിരമിക്കുകയാണെന്ന് ക്ലബ്ബ് ഔദ്യോഗികമായി അറിയിച്ചു.

മത്സാരഥിഷ്ടിത ഫുട്ബോള്‍ റയാന്റെ ആരോഗ്യത്തിന് നല്ലതെല്ലെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. 2016ല്‍ ടോട്ടന്‍ഹാമില്‍ നിന്നാണ് മധ്യനിര താരമായ മേസണ്‍ ഹള്‍സിറ്റിയിലെത്തുന്നത്.

Top