Chiking
Latest News

ട്വന്റി 20യിലും ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യന്‍ പെണ്‍പട

Web Desk
Indian Telegram Android App Indian Telegram IOS App

പൊച്ചെഫ്‌സ്ട്രൂം: ഏകദിന പരമ്പര നേട്ടത്തിലൂടെ ദക്ഷിണാഫ്രിക്കയില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ വനിതകള്‍ക്ക് ട്വന്റി20 പരമ്പരയിലും വിജയത്തുടക്കം. പൊച്ചെഫ്‌സ്ട്രൂമില്‍ നടന്ന ആദ്യ മല്‍സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ വനിതകള്‍ ജയിച്ചുകയറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍, ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യന്‍ വനിതകള്‍ വിജയത്തിലെത്തി. അര്‍ധസെഞ്ചുറി നേടി മുന്നില്‍നിന്ന് നയിച്ച മിതാലി രാജാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.

ഒന്നാം വിക്കറ്റില്‍ സ്മൃതി മന്ഥനയ്‌ക്കൊപ്പം 47 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് തുടക്കമിട്ട മിതാലി രാജ്, മൂന്നാം വിക്കറ്റില്‍ ജെന്നി റോഡ്രിഗസിനൊപ്പം 69 റണ്‍സിന്റെയും പിരിയാത്ത നാലാം വിക്കറ്റില്‍ വേദ കൃഷ്ണമൂര്‍ത്തിക്കൊപ്പം 52 റണ്‍സിന്റെയും കൂട്ടുകെട്ടു തീര്‍ത്താണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 48 പന്തുകള്‍ നേരിട്ട മിതാലി, ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 54 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഏകദിനത്തില്‍ ഇന്ത്യയ്ക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സ്മൃതി മന്ഥന 15 പന്തില്‍ മൂന്നു ബൗണ്ടറിയും രണ്ടു സിക്‌സും ഉള്‍പ്പെടെ 28 റണ്‍സെടുത്തു. വണ്‍ഡൗണായി ബാറ്റിങ്ങിന് ഇറങ്ങിയ ഹര്‍മന്‍പ്രീത് കൗര്‍ മാത്രമെ ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയുള്ളൂ. ഹര്‍മന്‍ ഒരു പന്തുപോലും നേരിടും മുന്‍പ് റണ്ണൗട്ടായി.

ഹര്‍മന്‍പ്രീത് പെട്ടെന്നു പുറത്തായശേഷം മിതാലിക്ക് മികച്ച പിന്തുണ നല്‍കിയ റോഡ്രിഗസ്, 27 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്തു. റോഡ്രിഗസിനു പിന്നാലെ ക്രീസിലെത്തിയ വേദ കൃഷ്ണമൂര്‍ത്തി 22 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും പായിച്ച് ഇന്ത്യയെ വിജയത്തിലെത്തിച്ചു. വേദ 37 റണ്‍സോടെ പുറത്താകാതെ നിന്നു.

Top