Chiking
Latest News

നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍

Web Desk
Indian Telegram Android App Indian Telegram IOS App


ഗുവാഹാട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തില്‍ നടക്കുന്ന നിര്‍ണായമായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നില്‍. മത്സരത്തിന്റെ 28-ാം മിനിറ്റില്‍ വെസ് ബ്രൗണിന്റെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ജാക്കിചന്ദ് സിംങ് പോസ്റ്റിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ വലയിലാക്കിയാണ് ബ്ലാസ്റ്റേഴ്സ് ലീഡ് നേടിയത്.

ജയിച്ചില്ലെങ്കില്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത മങ്ങും. 15 കളിയില്‍നിന്ന് 21 പോയന്റുമായി അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് സെമിയിലെത്തണമെങ്കില്‍ ഇനിയുള്ള മൂന്നുകളികളും ജയിക്കുകയും എതിരാളികളുടെ മത്സരഫലത്തെ ആശ്രയിക്കുകയും വേണം. ഒന്‍പതാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന്റെ സെമിസാധ്യതകള്‍ അടഞ്ഞുകഴിഞ്ഞു. അവസാന കളിയില്‍ എ.ടി.കെ.യുമായി സമനിലപാലിച്ചാണ് കേരള ടീമിന്റെ വരവ്. നോര്‍ത്ത് ഈസ്റ്റാകട്ടെ ഡല്‍ഹി ഡൈനാമോസിനോട് കീഴടങ്ങിയാണ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.

Top