Chiking
Latest News

ചരിത്ര മുഹൂര്‍ത്തങ്ങളെ ക്യാമറയില്‍ പകര്‍ത്തിയ പുലിറ്റ്‌സര്‍ ജേതാവ് മാക്‌സ് ഡെസ്‌ഫോര്‍ അന്തരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

വാ​ഷിം​ഗ്ട​ൺ: ച​രി​ത്ര മു​ഹൂ​ർ​ത്ത​ങ്ങ​ളെ ക്യാമറയില്‍ പകര്‍ത്തിയ മു​ൻ അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ മാ​ക്സ് ഡെ​സ്ഫോ​ർ അ​ന്ത​രി​ച്ചു. 104 വയസായിരുന്നു. മേ​രി​ലാ​ൻ​ഡി​ലെ സി​ൽ​വ​ർ സ്പ്രിം​ഗി​ലു​ള്ള വ​സ​തി​യിലായിരുന്നു അ​ന്ത്യം.

1950ൽ ​കൊ​റി​യ​ൻ യു​ദ്ധ​കാ​ല​ത്തെ​ടു​ത്ത ചി​ത്ര​ങ്ങ​ൾ ഡെ​സ്ഫോ​റി​നെ പു​ലിറ്റ്സര്‍ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​ക്കി​യി​രു​ന്നു. യു​ദ്ധ​ത്തി​നി​ടെ ത​ക​ർ​ന്ന പാ​ല​ത്തി​ലൂ​ടെ മ​റു​ക​ര ക​ട​ക്കു​ന്ന ആ​ളു​ക​ളു​ടെ ചി​ത്ര​ത്തി​നാ​ണ് അം​ഗീ​കാ​രം.

വെ​ടി​യേ​റ്റു മ​രി​ച്ചു പു​ത​ഞ്ഞ കൊ​റി​യ​ൻ പൗ​ര​ന്റെ കൈ​ക​ളും മൂ​ക്കും മാ​ത്രം പു​റ​ത്തു​കാ​ണു​ന്ന ഫ്യൂ​ട്ടി​ലി​റ്റി എ​ന്ന ചി​ത്ര​വും ‌മാക്സിനെ ശ്ര​ദ്ധേ​യ​നാ​ക്കി.

Image result for max desfor photo

1946 ജൂ​ലൈ​യി​ൽ കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​ത്തി​നി​ടെ മ​ഹാ​ത്മാ ഗാ​ന്ധി​യും ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും സം​സാ​രി​ക്കു​ന്ന ചി​ത്ര​വും 1948ൽ ​മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളു​ടെ​യും ചി​ത്ര​ങ്ങ​ളും എ​പി ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ഇ​ന്ത്യ​യി​ൽ ക​ഴി​യ​വേ ഡെ​സ്ഫോ​ർ ക്യാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

Image result for max desfor gandhi nehru

2004ൽ ​ആ​ദ്യ ഭാ​ര്യ​യാ​യ ക്ലാ​ര മ​രി​ച്ചു. 2012 ജ​നു​വ​രി​യി​ൽ 90 വ​യ​സു​കാ​രി ഷേ​ർ​ലി ബെ​ലാ​സ്കോ​യെ വി​വാ​ഹം ക​ഴി​ച്ചു. ആ​ദ്യ ഭാ​ര്യ​യി​ലെ മ​ക​ൻ ബാ​രി​ക്കൊ​പ്പ​മാ​ണ് ഡെ​സ്ഫോ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top