Chiking
Latest News

ആ സ്വഭാവമാണ് വിജയ് സാറിന്റെ വിജയത്തിന് കാരണം; ഇന്നും ഞാന്‍ ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ ‘വാഴ്ക വിജയ്’ എന്നാണ് എഴുതുക: വിജയ്‌യെക്കുറിച്ച് വെളിപ്പെടുത്തലുമായി ബാലാജി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തമിഴ് സിനിമയില്‍ സൂപ്പര്‍താരങ്ങളുടെ സുഹൃത്തായി തിളങ്ങിയ നടനാണ് ബാലാജി. തമിഴ് ടെലിവിഷന്‍ ചാനലുകളിലെ കോമഡി പരിപാടികളില്‍ സ്ഥിര സാന്നിദ്ധ്യമാണ് താരം. വിജയ് സിനിമകളില്‍ താരത്തിന്റെ തമാശക്കാരനായ സുഹൃത്തായാണ് ബാലാജി ഏറെ തിളങ്ങിയത്. വിജയ്‌ക്കൊപ്പമുള്ള അഭിനയത്തെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ബാലാജി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിജയ്‌യെക്കുറിച്ച് മനസ്സ് തുറന്നത്.

മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് വിജയ് സാറില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. ഇന്നും ആരാധകര്‍ക്ക് ഞാന്‍ ഓട്ടോഗ്രാഫ് എഴുതുമ്പോള്‍ ‘ വാഴ്ക വിജയ്’ എന്നാണ് എഴുതുന്നത്. ഞാനും അദ്ദേഹവും ഒരുമിച്ച് പഠിച്ചവരല്ല, സിനിമയില്‍ വന്ന പരിചയം മാത്രമാണ്. തുടര്‍ച്ചയായി 10 സിനിമകള്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചു. എന്റെ ആദ്യ സിനിമയായ ‘നിലാവേ വാ’ യില്‍ നായകന്‍ അദ്ദേഹമായിരുന്നു.

സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ അര്‍പ്പണം എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. സിനിമാ മേഖലയില്‍ മികച്ച സ്ഥാനം ലഭിക്കണമെങ്കില്‍ രണ്ട് കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. ഒന്ന് കൃത്യസമയത്തിന് ലൊക്കേഷനില്‍ എത്തണം. ഏഴ് മണിയെന്ന് പറഞ്ഞാല്‍ 6.30ന് മേക്കപ്പിട്ട് സെറ്റില്‍ റെഡിയായിരിക്കണം. രണ്ട്, ചെയ്യുന്ന തൊഴിലിനോട് ബഹുമാനം ഉണ്ടാകണം. ഇവിടെ മാത്രമാണ് വിശ്രമിക്കാന്‍ കാരവന്‍, ഭക്ഷണം, വസ്ത്രം, താമസ സൗകര്യം, പണം എല്ലാം തരുന്നത്. എന്നിട്ട് സിനിമയെ കുറ്റം പറഞ്ഞ് നടക്കുന്നവരുണ്ട്. വിജയ് സര്‍ വിജയം കൈവരിച്ചെങ്കില്‍ ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കുന്നത് കൊണ്ടാണ്.

വിജയ് സാറിനൊപ്പം സുഹൃത്തായി അഭിനയിക്കുന്ന ചിലര്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ തന്നെ ഭയപ്പെടും. അദ്ദേഹത്തെ എതിര്‍ത്ത് സംസാരിക്കാവോ ഡയലോഗ് പറയാവോ എന്നൊക്കെ. പക്ഷേ അദ്ദേഹത്തിന് അതൊന്നും പ്രശ്‌നമല്ല. ഭൈരവ ചിത്രത്തില്‍ കൂട്ടുകാരനെത്തിയ സതീഷ് സിനിമയില്‍ കുറേ തവണ വിജയ്‌യെ കളിയാക്കുന്നുണ്ട്. അദ്ദേഹം ഇടപെട്ടിരുന്നെങ്കില്‍ അത്തരം ഡയലോഗുകള്‍ സിനിമയില്‍ പോലും കാണില്ലായിരുന്നു. കൂടെ നില്‍ക്കുന്നവന് കൂടി അവസരം നല്‍കാന്‍ വിജയ് സാര്‍ ശ്രദ്ധിക്കാറുണ്ട്.

ഒരുനാള്‍ എന്റെ അച്ഛന്‍ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അന്ന് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു ഞാന്‍. ഷൂട്ടിംഗ് സമയത്ത് ആരൊക്കെയോ പറഞ്ഞ് വിജയ് സാര്‍ ഇക്കാര്യം അറിഞ്ഞു. അദ്ദേഹം തന്റെ അച്ഛന്‍ ചന്ദ്രശേഖറിനെ കാണാന്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയി. ഉടന്‍ തന്നെ ചന്ദ്രശേഖര്‍ സാര്‍ 1 ലക്ഷം രൂപ തന്നു. ആശുപത്രി ചെലവിന് ഉപയോഗിക്കാന്‍ പറഞ്ഞു. ഇതുവരെ അദ്ദേഹം ആ പണം എന്നോട് തിരിച്ച് ചോദിച്ചിട്ടില്ല.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top