Chiking
Latest News

വീഡിയോ ഗെയിമില്‍ നിന്ന് കണ്ണെടുക്കാതെ ഭര്‍ത്താവ്; ഒടുവില്‍ ഭാര്യ ചെയ്തതോ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


ഭാര്യക്ക് പകരം എപ്പോഴും മൊബൈല്‍ ഗെയിംമില്‍ ശ്രദ്ധിക്കുന്ന ഭര്‍ത്താവിന് എട്ടിന്റെ പണി കൊടുത്ത് ഭാര്യ. തന്നെക്കാളും ശ്രദ്ധ ഇനി ഒരിക്കലും മൊബൈല്‍ ഗെയിമിന് നല്‍കരുതെന്ന് ഭര്‍ത്താവിന് മനസിലാക്കി കൊടുത്തു ഈ ഭാര്യ.


എല്ലായ്‌പ്പോഴും ഭര്‍ത്താവ് മൊബൈല്‍ ഗെയിം കളിച്ചു കൊണ്ടിരിക്കുന്നു. ഇതിന് പരിഹാരമായി എലിയെപ്പിടിക്കാനുപയോഗിക്കുന്ന പശയുള്ള ബോര്‍ഡ് ഭര്‍ത്താവിന്റെ മുഖത്ത് ഒട്ടിച്ചു ഈ ഭാര്യ. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഒരു കൈയ്യിലല്‍ കാമറയും മറ്റേ കൈയ്യില്‍ എലിപ്പശയുമായി ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന ഭര്‍ത്താവിനടുത്തേക്ക് യുവതി നടന്ന് അടുക്കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ പശയുള്ള ബോര്‍ഡ് ഭര്‍ത്താവിന്റെ മുഖത്ത് ഒട്ടിക്കുന്നു. ബോര്‍ഡ് മുഖത്ത് നിന്ന് വലിച്ചൂരാന്‍ ശ്രമിച്ചുകൊണ്ട് ഭര്‍ത്താവ് അലറുന്നതും ദൃശ്യങ്ങളിലുണ്ട്.

Top