Chiking
Latest News

ഒടിയന്റെ മേക്കിങ് വീഡിയോ എത്തി; ചിരിച്ച് കൊണ്ട് ലാലേട്ടന്‍; കലിപ്പ് ലുക്കില്‍ പ്രകാശ് രാജും നരേനും

Web Desk
Indian Telegram Android App Indian Telegram IOS App

പാലക്കാട്: ഒടിയന്‍ മാണിക്യനായി മോഹന്‍ലാല്‍ എത്തുന്ന ഒടിയന്റെ മേക്കിങ് വീഡിയോ പുറത്ത്. പാലക്കാട് ചിത്രീകരിക്കുന്ന ചിത്രത്തിലെ അവസാന ഷെഡ്യൂളിലെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്.

തേങ്കുറിശ്ശി എന്ന ഗ്രാമത്തെയാണ് നൂറോളം അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നിര്‍മ്മിച്ചത്. മോഹന്‍ലാല്‍, പ്രകാശ് രാജ്, നരേന്‍, സിദ്ദിഖ്, നന്ദു തുടങ്ങിയ താരങ്ങള്‍ മേക്കിങ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും, മാധ്യമപ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിക്കുന്നത്. 35 കോടിയോളം മുതല്‍മുടക്കിലുള്ള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ഷാജി കുമാറാണ്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top