Chiking
Latest News

ബ്രിട്ടന്‍ അഭയം കൊടുത്ത മുന്‍ ഇരട്ടച്ചാരന് നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യയ്ക്കു പങ്കുണ്ടെന്ന് കരുതുന്നതായി തെരേസ മേ

Web Desk
Indian Telegram Android App Indian Telegram IOS App

ലണ്ടന്‍: ബ്രിട്ടന്‍ അഭയം കൊടുത്ത റഷ്യക്കാരനായ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന് നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് കരുതുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. റഷ്യ വികസിപ്പിച്ചതിന് സമാനമായ രാസവസ്തുവാണ് സ്‌ക്രീപലിന് നേരേ പ്രയോഗിച്ചത്. റഷ്യ നേരിട്ട് നടത്തിയതാണോ രാജ്യത്തിന്റെ ശേഖരത്തില്‍ നിന്നുള്ള രാസായുധം മറ്റുരീതിയില്‍ പ്രയോഗിക്കപ്പെട്ടതാണോ എന്നു വ്യക്തമാക്കണമെന്ന് ലണ്ടനിലെ റഷ്യന്‍ സ്ഥാനപതിയോട് ആവശ്യപ്പെട്ടതായും തെരേസ മേ വ്യക്തമാക്കി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് മേയുടെ പ്രസ്താവന.

വിഷരാസവസ്തു മൂലം ബോധം മറഞ്ഞനിലയില്‍ സ്‌ക്രീപലി(66)നെയും മകള്‍ യുലിയ(33)യെയും സോള്‍സ്ബ്രിയിലെ മാള്‍ട്ടിങ്‌സ് ഷോപ്പിങ് സെന്ററിലെ ബെഞ്ചില്‍ കണ്ടെത്തി. ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സ്‌ക്രീപലിനെയും മകളെയും ആക്രമിക്കാനുപയോഗിച്ച രാസവസ്തു റഷ്യയില്‍നിന്നു വന്നതാണെന്നു വിദഗ്ധര്‍ സ്ഥിരീകരിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവ ദിവസം ഷോപ്പിങ് സെന്റര്‍ സന്ദര്‍ശിച്ച അഞ്ഞൂറോളം പേര്‍ക്കു സുരക്ഷാ മുന്നറിയിപ്പു നല്‍കി. അന്നു ധരിച്ച വസ്ത്രവും ബാഗുമുള്‍പ്പെടെ കഴുകിവൃത്തിയാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സെര്‍ഗെയ് സ്‌ക്രീപലിനെ വിഷം കൊടുത്തു കൊല്ലുമെന്നു റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്നു സൂചന ലഭിച്ചിരുന്നതായി മുന്‍ റഷ്യന്‍ ചാരന്‍ ബോറിസ് കാര്‍പിച്‌കോവ്. ആറു പേരുള്‍പ്പെടുന്ന ഹിറ്റ്‌ലിസ്റ്റില്‍ താനും സ്‌ക്രീപലുമുണ്ടെന്ന് മൂന്നാഴ്ച മുന്‍പു ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണു കാര്‍പിച്‌കോവ് വെളിപ്പെടുത്തിയത്.

വിഷരാസവസ്തു ഉപയോഗിച്ചു സ്‌ക്രീപലിനെ കൊലപ്പെടുത്താനുളള റഷ്യന്‍ ഗൂഢപദ്ധതി. റേഡിയോ ആക്ടിവ് രാസവസ്തുവായ പൊളോണിയം ചായയില്‍ കലര്‍ത്തി അലക്‌സാണ്ടര്‍ ലിത്വിനെങ്കോയെന്ന മുന്‍ ചാരനെ കൊലപ്പെടുത്തിയതുപോലെ സ്‌ക്രീപലിനെയും വകവരുത്താന്‍ ശ്രമിച്ചതാണ്. റഷ്യയെ കുടുക്കാനായി ബ്രിട്ടന്റെ തിരക്കഥയില്‍ വിദഗ്ധമായി തയാറാക്കിയ കൊലപാതക പദ്ധതി.

Top