Chiking
Latest News

ഡ്രസിനെ കുറിച്ച് അഭിപ്രായം ചോദിക്കാന്‍ അയച്ച മെസേജ് നമ്പര്‍ മാറി മറ്റൊരാള്‍ക്ക് പോയി; ആ സന്ദേശം മാറ്റിമറിച്ചത് ഒരു കുട്ടിയുടെ ജീവിതം

Web Desk
Indian Telegram Android App Indian Telegram IOS App

അയക്കുന്ന മെസേജ് മാറി മറ്റൊരു നമ്പറിലേക്ക് പോയാല്‍ എന്താകും അവസ്ഥ? പലര്‍ക്കും പലപ്പോഴും പറ്റുന്ന ഒരു അബദ്ധമാണ് ഇത്. ചിലര്‍ അത്തരം മെസേജ് അയച്ച ആളുകളെ വട്ടംകറക്കും. മറ്റ് ചിലര്‍ അയച്ച ആള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കി തിരിച്ച് മറുപടി കൊടുക്കാന്‍ നില്‍ക്കില്ല. എന്നാല്‍ യുഎസിലെ ടെന്നീസില്‍ ഇത്തരത്തില്‍ മാറി വന്നൊരു സന്ദേശം മാറ്റിമറിച്ചത് ഒരു കുട്ടിയുടെ ജീവിതം തന്നെയാണ്.

സിഡ് എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയുടെ നമ്പറില്‍ നിന്ന് ടോണിക്ക് ഒരു പിക്ചര്‍ മെസേജ് വന്നു. പുതിയൊരു ഡ്രസ് ഇട്ട് നില്‍ക്കുന്നതായിരുന്നു ആ ചിത്രം. ഡ്രസിനെ കുറിച്ചുള്ള അഭിപ്രായം തേടി സിഡ് തന്റെ സുഹൃത്തിന് അയച്ച മെസേജാണ് നമ്പര്‍ മാറി ടോണിക്ക് ലഭിച്ചത്. ടോണി സിഡിന്റെ മെസേജിന് മറുപടി കൊടുക്കാന്‍ തീരുമാനിച്ചു.

”ഈ മെസേജ് വേറെ ആര്‍ക്കോ അയച്ചതാണെന്ന് മനസിലായി. എന്റെ ഭാര്യ ഇപ്പോള്‍ വീട്ടിലില്ല. അതുകൊണ്ട് അവളുടെ അഭിപ്രായം ചോദിക്കാന്‍ പറ്റില്ല. പക്ഷെ എന്റെ കുട്ടികള്‍ പറയുന്നത് നിങ്ങള്‍ ഈ ഡ്രസില്‍ ഗംഭീരമായിട്ടുണ്ടെന്നാണ്. ഈ വസ്ത്രം തന്നെ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാമെന്നാണ് ഞങ്ങളുടെ അഭിപ്രായം”. ഇതായിരുന്നു ടോണി സിഡിന് നല്‍കിയ മറുപടി.

മറുപടി മാത്രമല്ല,   ആറ് മക്കളില്‍ അഞ്ച് മക്കള്‍ ഒരുമിച്ച് തംബ്‌സ് അപ്പ് ചിഹ്നം ഉപയോഗിച്ച് നില്‍ക്കുന്ന ചിത്രവും ടോണി സിഡിന് അയച്ചുകൊടുത്തു. സിഡുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് എടുത്ത് ടോണി തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ ട്വീറ്റ് വൈറലായി.

ട്വീറ്റ് വൈറലായതോടെ നന്ദി അറിയിച്ച് ടോണി വീണ്ടുമൊരു പോസ്റ്റിട്ടു. ”ട്വിറ്ററില്‍ എന്റെ കുട്ടികളെ പ്രശസ്തരാക്കിയതിന് നന്ദി. എന്റെ രണ്ടാമത്തെ കുട്ടിക്ക് (ചിത്രത്തില്‍ അവനില്ല, കീമോ ക്ലിനിക്കിലായിരുന്നു അവന്‍) ലുക്കീമിയ ആണ്. അവന്റെ പേരില്‍ ഒരു ഫെയ്‌സ്ബുക്ക് പേജുണ്ട്. എന്തായാലും എന്റെ ഭാര്യയും സിഡിന്റെ വസ്ത്രത്തിന് മികച്ച അഭിപ്രായം അറിയിച്ചിട്ടുണ്ട്”.

wrong-number-text-dress-advice-syd-mandi-miller-kaizler-leukemia-cancer-40

അമ്മ റെയ്ച്ചലാണ് കെയ്‌സറിനൊപ്പം ആശുപത്രിയില്‍ നില്‍ക്കുന്നത്. ഒരു വര്‍ഷം കൂടി ചികിത്സ നടത്തേണ്ടതുണ്ട്. അവന് കിന്‍ഡര്‍ഗാര്‍ട്ടനില്‍ പോകാന്‍ വളരെ ഇഷ്ടമാണ്. പക്ഷെ അവന്റെ അസുഖം അതിന് അനുവദിക്കുന്നില്ല. അവന്‍ കൂടെക്കൂടെ ആശുപത്രിയിലാകുമെന്നും ടോണി പറയുന്നു. ചികിത്സക്കായി ഒരുപാട് പണം വേണമെന്നും താന്‍ അതിനായി രാവും പകവും അധ്വാനിക്കുകയാണെന്നും ടോണി പോസ്റ്റിലൂടെ വെളിപ്പെടുത്തി.

സിഡിനുള്ള ടോണിയുടെ മറുപടി സന്ദേശം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ട്വീറ്റ് വൈറലായതിന് പിന്നാലെ കെയ്‌സറിന്റെ അസുഖത്തെ കുറിച്ചും പറഞ്ഞുകൊണ്ടുള്ള ട്വീറ്റും ആളുകള്‍ ഏറ്റെടുത്തു. അതോടെ കെയ്‌സറിന്റെ ചികിത്സക്കായി നിരവധി പേരാണ് പണം അയച്ചുകൊടുക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. 3000 ഡോളര്‍ ഇതിനോടകം പലരും നല്‍കി. തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്ന നല്ലവരായ എല്ലാവര്‍ക്കും ടോണിയും കുടുംബവും നന്ദി പറഞ്ഞു.

എന്തായാലും നമ്പര്‍ മാറി വന്നൊരു സന്ദേശം ഒടുവില്‍ ഒരു നല്ല കാര്യത്തിനാണ് ഉപകാരപ്പെട്ടത്.

Top