Chiking
Latest News

നാവികസേനാ വൈമാനികര്‍ക്ക് മുന്നില്‍ പറക്കും തളിക(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

വാഷിങ്ടണ്‍: യുഎസ് നാവികസേനയിലെ വൈമാനികര്‍ക്കു മുന്നില്‍ പറക്കും തളിക. കണ്ടുപിടിക്കപ്പെടാത്ത പറക്കുന്ന ഏതോ ഒരു അജ്ഞാത വസ്തു വിമാനത്തിന് മുന്നില്‍ നിന്ന് പറക്കുന്നതാണ് വീഡിയോയില്‍ പതിഞ്ഞത്. ടു ദ സ്റ്റാര്‍സ് അക്കാദമി ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്(ടി.ടി.എസ.എ)യാണ് വീഡിയോ പുറത്തുവിട്ടത്.

2015ല്‍ വൈമാനികര്‍ക്കു മുന്നില്‍ യുഎഫ്ഒ പ്രത്യക്ഷപ്പെട്ടതിന്റെ വീഡിയോ ആണിതെന്ന് നേവിടൈംസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിരോധ വകുപ്പിന്റെ ഡീക്ലാസിഫൈഡ് വിഭാഗത്തില്‍ പെട്ടതാണ് വീഡിയോ. വെള്ളിയാഴ്ചയാണ് വീഡിയോ ടിടിഎസ്എ പുറത്തുവിട്ടിരിക്കുന്നത്. യുഎസ് വൈമാനികര്‍ക്കു മുന്നില്‍ യുഎഫ്ഒകള്‍ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ചുള്ള ഡീക്ലാസിഫൈഡ് വീഡിയോകള്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിരുന്നു.

ഇതിനു പിന്നാലെയാണ് ടിടിഎസ്എയും വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ ടിടിഎസ്എ പുറത്തുവിട്ട വീഡിയോയെ കുറിച്ച് പ്രതികരിക്കാന്‍ യുഎസ് പ്രതിരോധ വകുപ്പ് തയ്യാറായിട്ടില്ല.

Top