Chiking
Latest News

ന്യൂനമര്‍ദം: ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; വ്യാഴാഴ്ച വരെ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസത്തിനുള്ളലില്‍ സംസ്ഥാനത്ത് കനത്ത മഴയും കൊടുങ്കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരിക്ക് തെക്ക് രൂപംകൊണ്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി മാറിയിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ ഇതേതുടര്‍ന്ന് കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മത്സ്യതൊഴിലാളികളോട് ഈ മാസം 15 വരെ കടലില്‍ പോകരുതെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കടലില്‍ രണ്ടര മീറ്റര്‍ മുതല്‍ നാല് മീറ്റര്‍ വരെ തിരമാലകള്‍ ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Top