Chiking
Latest News

ഷൂട്ടിങിനിടെ നിവിന് പരിക്ക്; വിശ്രമം നിര്‍ദേശിച്ച് ഡോക്ടര്‍മാര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിങിനിടെ നായകന്‍ നിവിന്‍ പോളിക്ക് പരിക്ക്. ഇടതു കയ്യിലെ എല്ലിനാണ് പരിക്കേറ്റത്. പരിക്ക് സാരമില്ലാത്തതാണെങ്കിലും ഡോക്ടര്‍മാര്‍ നിവിന് 15 ദിവസത്തെ വിശ്രമം നിര്‍ദ്ദേശിച്ചു. അതിനാല്‍ പരിക്ക് ഭേദമായ ശേഷമേ നിവിന്‍ ഷൂട്ടിങ് സെറ്റിലേക്ക് തിരിച്ചെത്തൂ.

ഗോവയില്‍ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അപകടം. ഗോവയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ശ്രീലങ്കയിലെ ഷെഡ്യൂള്‍ ആരംഭിക്കാനിരിക്കുന്നതിനിടെയായിരുന്നു നിവിന് അപകടം ഉണ്ടായത്.

മോഹന്‍ലാലും നിവിനും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രവും കൂടിയാണ് കൊച്ചുണ്ണി. കള്ളന്‍ കൊച്ചുണ്ണിയുടെ സുഹൃത്തായ മുഹമ്മദ് അബ്ദുള്‍ ഖാദര്‍ എന്ന ഇത്തിക്കരപ്പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്.

അമലാപോള്‍ ആണ് കായംകുളം കൊച്ചുണ്ണിയിലെ നായിക. പ്രിയാ ആനന്ദ്, സണ്ണി വെയ്ന്‍, ബാബു ആന്റണി എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ബോബി-സഞ്ജയ് ടീമിന്റേതാണ് തിരക്കഥ.

Top