Chiking
Latest News

ഓറാങ്കുട്ടന്റെ പുകവലി കാരണം പുലിവാല് പിടിച്ച് മൃഗശാല അധികൃതര്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഓറാങ്കുട്ടന്റെ പുകവലി കാരണം പുലിവാല് പിടിച്ച് ഇന്തോനേഷ്യയിലെ മൃഗശാല അധികൃതര്‍. മൃഗശാലയുടെ മോശം നടത്തിപ്പും, മൃഗങ്ങളെ പരിപാലിക്കുന്നതിലുള്ള വീഴ്ചയും ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പരിചാരകന്‍ അല്‍പ്പനേരം മാറി നിന്നപ്പോഴാണ് സന്ദര്‍ശകര്‍ സിഗരറ്റ് എറിഞ്ഞതെന്നും, പരിപാലനത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് മൃഗശാല അധികൃതകരുടെ വിശദീകരണം.

എന്നാല്‍, 22 വയസ്സുള്ള ഒറാങ്കുട്ടാന്റെ പുകവലി കണ്ടാല്‍, സ്ഥിരം സിഗരറ്റ് വലിക്കുന്നതാണെന്ന് വ്യക്തമാകുന്നെന്ന്, ഇത് സ്ഥിരം ഏര്‍പ്പാടാണെന്നുമാണ് സന്നദ്ധപ്രവര്‍ത്തകരുടെ പക്ഷം. മൃഗങ്ങളെ പരിപാലിക്കുന്നതില്‍ കടുത്ത അനാസ്ഥ വരുത്തിയ മൃഗശാല അടച്ചുപൂട്ടണമെന്നുമാണ് ഇവരുടെ ആവശ്യം.ഇതാദ്യമായല്ല മൃഗശാല വിവാദത്തിലാകുന്നത്. 2012ല്‍ ടോറി എന്ന ഒറാങ്കുട്ടാന്‍ പുകവലിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതും വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ടോറിയെ സന്ദര്‍ശകര്‍ക്ക് കാണാനാകാത്ത മറ്റൊരിടത്തേക്ക് മാറ്റിയിരുന്നു.

ഭക്ഷണമില്ലാതെ വിശന്ന് വലയുന്ന നിലയിലുള്ള കരടികള്‍ സന്ദശകരോട് കൈനീട്ടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്ത് വന്നത്. പരിപാലനത്തിലെ അനാസ്ഥ പല തവണ പുറത്തുവന്ന സ്ഥിതിക്ക് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യമാണ് ഉയരുന്നത്.

Top