Chiking
Latest News

വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയിലെ കോടതികളില്‍ പ്രാക്ടീസ് നടത്താനാകില്ലെന്ന് സുപ്രീംകോടതി

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യയിലെ കോടതികളില്‍ പ്രാക്ടീസ് നടത്താനാകില്ലെന്ന് സുപ്രീംകോടതി. രാജ്യാന്തര നിയമങ്ങളില്‍ വിദേശ അഭിഭാഷകര്‍ക്ക് ഉപദേശം നല്‍കാം. എന്നാല്‍ ഇന്ത്യയില്‍ ഇതിനായി ഓഫീസ് തുറക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. രാജ്യാന്തര ആര്‍ബിട്രേഷന്‍ ഫോറങ്ങളില്‍ ഹാജരാകുന്നതിനു വിദേശ അഭിഭാഷകര്‍ക്കു തടസമില്ലെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

നിയമോപദേശം നല്‍കുന്നതിന് രാജ്യത്തെത്തുന്ന വിദേശ അഭിഭാഷകരുടെ പെരുമാറ്റം ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരീക്ഷിക്കാവുന്നതാണെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു.

ബോംബെ, മദ്രാസ് ഹൈക്കോടതികളുടെ വിധിയെ ഭേദഗതി ചെയ്താണ് സുപ്രീംകോടതി ഉത്തരവ്.

Top