Chiking
Latest News

യുവതാരത്തോട് മാപ്പ് പറഞ്ഞു; സോഷ്യല്‍ മീഡിയയില്‍ അഫ്രീദിയാണ് താരം

Web Desk
Indian Telegram Android App Indian Telegram IOS App

കളിക്കളത്തില്‍ എന്നും വിവാദ നായകനാണ് പാക്കിസ്താന്‍ ക്രിക്കറ്റര്‍ ഷാഹിദ് അഫ്രീദി. എന്നാല്‍ എതിര്‍ടീമിലെ യുവതാരത്തോട് നടത്തിയ മോശം പെരുമാറ്റത്തിന് മാപ്പു ചോദിച്ച് അഫ്രീദി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെയും ആരാധകരുടെയും ഹീറോ ആയിരിക്കുകയാണ്.

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ് വിവാദ സംഭവം നടന്നത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരേ നടന്ന മത്സരത്തില്‍ കറാച്ചി കിങ്‌സ് കളിച്ചപ്പോള്‍ എതിര്‍താരമായ പത്തൊമ്പതുകാരന്‍ സെയ്ഫ് ബദറിനെതിരേ അഫ്രീദി പ്രകോപനപരമായി സംസാരിച്ചിരുന്നു. സെയ്ഫ് പുറത്തായപ്പോഴായിരുന്നു സംഭവം. ഇത് വലിയ ചര്‍ച്ചയായി. ഇതിനുശേഷം ട്വിറ്ററില്‍ സെയ്ഫ് കുറിച്ച ട്വീറ്റാണ് സീനിയര്‍ താരത്തിന്റെ മനസു മാറ്റിയത്. അഫ്രീദി കളത്തില്‍വച്ച് മോശമായി പെരുമാറിയെങ്കിലും നിങ്ങളെ ഞാന്‍ ആരാധിക്കുന്നു എന്നാണ് സെയ്ഫ് കുറിച്ചത്.

ഇതോടെ തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് അഫ്രീദി രംഗത്തെത്തി. യുവ താരങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ താന്‍ മടിക്കാറില്ലെന്നും മത്സരത്തിനിടെ പറ്റിപ്പോയതാണെന്നും അദ്ദേഹം കുറിച്ചു. മാപ്പു പറഞ്ഞതോടെ വില്ലന്‍ പരിവേഷത്തിലായിരുന്ന സോഷ്യല്‍ മീഡിയയുടെ അഫ്രീദി ഹീറോയായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ മികച്ച പ്രകടനമാണ് അഫ്രീദി നടത്തുന്നത്.

Top