Chiking
Latest News

വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി ട്രംപ്

Web Desk
Indian Telegram Android App Indian Telegram IOS App


വാഷിങ്ടന്‍: അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനെ പുറത്താക്കി. ഏറെ നാള്‍ നീണ്ട ‘ശീതയുദ്ധ’ത്തിനൊടുവിലാണു തന്റെ പ്രധാന വിമര്‍ശകരിലൊരാളായ ടില്ലേഴ്‌സനെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കുന്നത്. ഇതുസംബന്ധിച്ചുള്ള ട്വീറ്റും ട്രംപിന്റേതായി പുറത്തുവന്നു.

ടില്ലേഴ്‌സനു നന്ദി പറഞ്ഞ അദ്ദേഹം വരാനിരിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുകയെന്നും വ്യക്തമാക്കി. പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയായിരിക്കും ഈ സ്ഥാനത്തെത്തുക. ഒരു വര്‍ഷം മുന്‍പാണു ടില്ലേഴ്‌സന്‍ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തെത്തിയത്. സിഐഎയുടെ ഡയറക്ടറായി ജിന ഹാസ്പലിനെയും ട്രംപ് നിയോഗിച്ചു. സിഐഎയുടെ ആദ്യത്തെ വനിതാമേധാവിയായിരിക്കും ഹാസ്പല്‍.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രസിഡന്റുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ടില്ലേഴ്‌സന്‍ രാജിവയ്ക്കുകയാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതു പിന്നീട് ട്രംപും വിദേശകാര്യ സെക്രട്ടറിയും തള്ളി.

Top