Chiking
Latest News

സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ല; നയം വ്യക്തമാക്കി ത്രിപുരയിലെ ബിജെപി

Web Desk
Indian Telegram Android App Indian Telegram IOS App


അഗര്‍ത്തല: സംസ്ഥാനത്ത് ഒരു കാരണവശാലും ബീഫ് നിരോധിക്കില്ലെന്ന് ത്രിപുരയില്‍ ബിജെപി വിജയത്തിനു ചുക്കാന്‍ പിടിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുനില്‍ ദേവ്ധര്‍ പറഞ്ഞു . ഒരു സംസ്ഥാനത്തെ ജനങ്ങളെല്ലാം ബീഫിനെതിരെയാണെങ്കില്‍ അത് ബിജെപി ഇടപെട്ടു നിരോധിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു ദൈനംദിന ഭക്ഷണത്തില്‍ത്തന്നെ ബീഫ് ഒഴിവാക്കാനാകാത്തതാണ്. അങ്ങനെയൊരിടത്ത് ഒരിക്കലും ബീഫ് നിരോധിക്കാന്‍ സര്‍ക്കാരിനാകില്ല. വാര്‍ത്താസമ്മേളനത്തില്‍ സുനില്‍ പറഞ്ഞു.

2018 ലെ ബിജെപി തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്ന് ബീഫ് നിരോധിക്കില്ല എന്നതായിരുന്നു. ബീഫ് നിരോധിക്കുകയല്ല, നല്ല ബീഫ് കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുകയാണ് വേണ്ടതെന്നും ബിജെപി അന്നു വ്യക്തമാക്കി. അതിനിടെയാണു ത്രിപുരയിലും ബിജെപി ബീഫ് നിരോധനത്തിനു ശ്രമിക്കുമെന്ന ആരോപണങ്ങളുണ്ടായത്. ഈ സാഹചര്യത്തില്‍ സുനില്‍ ദേവ്ധര്‍ തന്നെ നയം വ്യക്തമാക്കി രംഗത്തു വരികയായിരുന്നു.

ക്രിസ്ത്യന്‍മുസ്ലിം വിഭാഗക്കാരാണു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷവും. ഹിന്ദുക്കളില്‍ ഒരു വിഭാഗവും ഇവിടെ മാംസഭക്ഷണം കഴിക്കുന്നവരാണ്. ഈ സാഹചര്യത്തിലാണ് ബീഫ് നിരോധിക്കാനില്ലെന്നു പാര്‍ട്ടി വ്യക്തമാക്കുന്നത് ദേവ്ധര്‍ പറഞ്ഞു.

ബീഫ് നിരോധനം സംബന്ധിച്ചു കഴിഞ്ഞ വര്‍ഷം മേഘാലയയില്‍ ബിജെപിക്കെതിരെ വന്‍ പ്രചാരണമുണ്ടായിരുന്നു. രാജ്യത്തു ബീഫ് നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയായിരുന്നു അത്.

Top