Chiking
Latest News

വിമര്‍ശനം തരംതാഴുന്നു; ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കെതിരെ ആഞ്ഞടിച്ച് സൂപ്പര്‍ താരം

Web Desk
Indian Telegram Android App Indian Telegram IOS App

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ നിന്ന് തനിക്കും ഇപ്പോള്‍ സികെ വിനീതിനും നേരിടുന്ന അവഹേളനത്തിനെതിരെ ആഞ്ഞടിച്ച് ചെന്നെയിന്‍ എഫ്സി താരം മുഹമ്മദ് റാഫി രംഗത്ത്. ‘ഇവര്‍ക്ക് എന്തെങ്കിലും പറഞ്ഞ് വിമര്‍ശിക്കണം എന്നേയുളളുവന്നും അത്രയും കാലം ടീമിന് വേണ്ടി ചെയ്തതെല്ലാം മറക്കുമെന്നും’ ബ്ലാസ്റ്റേഴ്സ് ആരാധകരെ കുറ്റപ്പെടുത്തി റാഫി പറയുന്നു. ഇത് തരംതാഴ്ന്ന രീതിയാണെന്നും ഇത്തരക്കാര്‍ക്ക് ഫുട്ബോളെന്തെന്ന് അറിയില്ലെന്നും റാഫി പറഞ്ഞു. ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് മുമ്പ് ഒരു മലയാള മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് റാഫിയുടെ പ്രതികരണം.

‘ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് നിരക്കാത്ത രീതിയിലേക്ക് വിമര്‍ശനങ്ങള്‍ തരംതാഴുന്നുവെന്ന് തോന്നിയിട്ടുണ്ട്, പക്ഷേ, ഞാന്‍ മാത്രമല്ല, വിമര്‍ശനങ്ങള്‍ക്ക് ഇരയാവുന്നത്, സി കെ വിനീതിന്റെ കാര്യം തന്നെ ഉദാഹരണം, വിനീതിനെതിരെയും ഇപ്പോള്‍ ചിലര്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇന്നലെ റാഫി ആയിരുന്നെങ്കില്‍, ഇന്നു വിനീത്, അത്രേയുള്ളൂ, യഥാര്‍ത്ഥ ഫുട്‌ബോള്‍ ആരാധകര്‍ വ്യക്തിപരമായി ടാര്‍ജറ്റ് ചെയ്യില്ല, അവര്‍ക്ക് ഫുട്‌ബോള്‍ അറിയില്ല, എപ്പോഴും എന്തെങ്കിലും പറഞ്ഞ് വിമര്‍ശിക്കണം, അത്രയും കാലം ടീമിന് വേണ്ടി ചെയ്തതെല്ലാം മറക്കും, എന്നാല്‍ ചെന്നൈയിന്‍ ടീമില്‍ ഇത്തരം സമ്മര്‍ദ്ദങ്ങളില്ലെന്നും’ റാഫി പറയുന്നു.

ടീം മുഴുവന്‍ എടുക്കുന്ന പ്രയത്‌നങ്ങളുടെ ഫലമായാണ് ഈ നേട്ടങ്ങള്‍, ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ കൊല്‍ക്കത്തയ്ക്ക് വേണ്ടിയും പിന്നീട് കൊല്‍ക്കത്തയ്‌ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടിയും കളിക്കാനായി. ഓരോ ഫൈനലും ഓരോ അനുഭവങ്ങളായിരുന്നു. ഈ സീസണില്‍ ബെംഗളുരുവിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ നേരിടുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് ടീം’ ഐഎസ്എല്ലിലെ മൂന്നാം ഫൈനലിനെ കുറിച്ച് റാഫി പറയുന്നു.

ആദ്യ സീസണില്‍ എ ടി കെയ്ക്ക് വേണ്ടിയും മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനും വേണ്ടിയാണ് റാഫി ഫൈനല്‍ കളിച്ചത്. ഇതില്‍ ആദ്യ സീസണില്‍ കിരീടനേട്ടത്തില്‍ പങ്കാളിയാവാനും റാഫിക്കായി.

Top