Chiking
Latest News

ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത് മുന്‍ താരത്തിന്റെ മധുര പ്രതികാരം

Web Desk
Indian Telegram Android App Indian Telegram IOS App


ഐലീഗിലെ സെക്കന്‍ഡ് ഡിവിഷന്‍ ലീഗ് പോരാട്ടങ്ങളിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേസിന് ലഭിച്ചത് കനത്തതോല്‍വി. കേരള ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് ബെംഗളൂരുവില്‍ നിന്നുള്ള ഓസോണ്‍ ഫുട്ബോള്‍ അക്കാദമി പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സ് മുന്‍ താരം സി.എസ്.സബീത്തിന്റെ രണ്ടുഗോളുകളാണ് ഓസോണ്‍ എഫ്സിയുടെ വിജയത്തില്‍ നിര്‍ണായകമായത്.

ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സബീത്ത്, പഴയ ടീമിന്റെ യുവനിരയ്ക്കെതിരെ നടത്തിയ മധുര പ്രതികാരമായിരുന്നു അത്. ഓസോണ്‍ ഫുട്ബോള്‍ അക്കാദമിക്കുമുന്നില്‍ സഹല്‍ അബ്ദുല്‍ സമദിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് യുവതാരങ്ങള്‍ ഇടറിവീണു. ആദ്യപകുതിയില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പിന്നിലായിരുന്നു ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീം.

രണ്ടാം പകുതിയില്‍ റിസ്വാന്‍ അലിയാണ് ബ്ലാസ്റ്റേഴ്സ് റിസര്‍വ് ടീമിന്റെ ആശ്വാസ ഗോള്‍ നേടിയത്. ഈ മാസം 20 ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

Top