Chiking
Latest News

ജയരാജന്‍ പണ്ടേ പേടിത്തൊണ്ടനാണെന്ന് കെ.സുരേന്ദ്രന്‍; എപ്പോഴും ആരോ വധിക്കുമെന്ന തോന്നലാണ്

Web Desk
Indian Telegram Android App Indian Telegram IOS App

സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. ജയരാജന്‍ പണ്ടേ പേടിത്തൊണ്ടനാണ്. എപ്പോഴും ആരോ വധിക്കുമെന്ന തോന്നലാണ്. പി. ജയരാജന്റെ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചെന്ന വാര്‍ത്ത ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. എന്‍.ഡി.എ രാപ്പകല്‍ സമരം മാനാഞ്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ എല്ലാ പാര്‍ട്ടിയിലും നിരവധി ശത്രുക്കളാണ് ജയരാജനുള്ളത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ യു.എ.പി.എ ചുമത്തുമെന്ന് കണ്ടപ്പോള്‍ നെഞ്ചുവേദന വന്നിരുന്നു. ഇപ്പോള്‍ ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടാനുള്ള സാഹചര്യമുണ്ടായപ്പോള്‍ പുതിയ അടവെടുക്കുകയാണ്. നെഞ്ചുവേദന ഉടന്‍ വരും. എത്ര പൊലീസിന്റെ അകമ്പടിയുണ്ടായാലും നിയമത്തിന്റെ മുന്നില്‍നിന്ന് ജയരാജന് രക്ഷപ്പെടാനാവില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ചെങ്ങന്നൂരില്‍ വോട്ട് കൂട്ടാനല്ല ജയിക്കാനാണ് ബി.ജെ.പി മത്സരിക്കുന്നതെന്നും അതിനാല്‍ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്നും കെ.എം. മാണി അഴിമതിക്കാരനാണോ എന്ന് വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രന്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു.

Top