Chiking
Latest News

ചിക്കിംഗ് മലേഷ്യയില്‍ പതിനാലാമത്തെ സ്‌റ്റോര്‍ തുറന്നു; സെറംബാന്‍ സെന്റര്‍ പോയന്റില്‍ തുറന്നത് ഡ്രൈവ് ത്രൂ സ്‌റ്റോര്‍; ഈ വര്‍ഷം മലേഷ്യയില്‍ മാത്രം 20 സ്‌റ്റോറുകള്‍ തുറക്കുമെന്ന് എ.കെ. മന്‍സൂര്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

മലേഷ്യ: അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് മലേഷ്യയില്‍ പതിനാലാമത്തെ സ്‌റ്റോര്‍ തുറന്നു. നെഗേരി സെംബിലാനിലുള്ള സെറംബാന്‍ സെന്റര്‍ പോയന്റിലാണ് ഡ്രൈവ് ത്രൂ സ്‌റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ചടങ്ങില്‍ ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍, ബിഎഫ്ഐ ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍.പിള്ള, എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിയാസ് ഉസ്മാന്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ മക്ബൂല്‍ മോഡി, എംബിഐ ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിയോ വൂയ് ഹ്യുവാറ്റ്, സിഇഒ റാന്‍ഡി ലീ, ബ്രാന്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സൈമണ്‍ സാവോ, ലീഗല്‍ അഡൈ്വസര്‍ ലിയോ എന്നിവര്‍ പങ്കെടുത്തു.

ഇ.എ.ക്വാണ്ടം എസ്ഡിഎന്‍ബിഎച്ച്ഡി (എംബിഐ ഇന്റര്‍നാഷണല്‍)എന്ന മലേഷ്യന്‍ കമ്പനിയുമായുള്ള മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറിന്റെ ഭാഗമായാണ് പുതിയ സ്‌റ്റോര്‍ ആരംഭിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് മലേഷ്യ, സിംഗപ്പൂര്‍, ചൈന, തായ്വാന്‍, വിയറ്റ്നാം, മ്യാന്‍മാര്‍, തായ്ലാന്റ്, ഫിലിപ്പൈന്‍സ്, ബ്രൂണേ എന്നീ രാജ്യങ്ങളില്‍ 500 സ്‌റ്റോറുകള്‍ തുറക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂറും എംബിഐ ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടിയോവൂയ് ഹ്യൂവാറ്റും പറഞ്ഞു. ഈ വര്‍ഷം മലേഷ്യയില്‍ മാത്രം 20 സ്‌റ്റോറുകള്‍ തുറക്കുമെന്ന് എ.കെ.മന്‍സൂര്‍ അറിയിച്ചു.

ഹലാലായ ഭക്ഷ്യവസ്തുക്കളാണ് ചിക്കിംഗ് അതിന്റെ സ്‌റ്റോറുകളിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറിലൂടെ സ്ഥാപിക്കപ്പെടുന്ന 500 സ്‌റ്റോറുകളിലും ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ് നല്‍കുകയെന്ന് ടിയോവൂയ് ഹ്യൂവാറ്റ് പറഞ്ഞത് ചിക്കിംഗിന് ലഭിച്ച ഒരംഗീകാരമായാണ് ഞങ്ങള്‍ കരുതുന്നതെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ പറഞ്ഞു.

2000ത്തിലാണ് യുഎഇയിലെ ദുബൈ കേന്ദ്രമാക്കി ചിക്കിംഗ് പ്രവര്‍ത്തനമാരംഭിച്ചത്. 17 വര്‍ഷം കൊണ്ട് ലോകത്തിന് തന്നെ പരിചിതമായ ഒരു വേള്‍ഡ് ബ്രാന്‍ഡ് ആയി ചിക്കിംഗ് വളര്‍ന്നു. ഒന്നര പതിറ്റാണ്ടിലേറെയായി നാവില്‍ തങ്ങി നില്‍ക്കുന്ന സ്വാദ്. ഇതെന്റെ ഇഷ്ടമാണെന്ന് പ്രഖ്യാപിക്കുന്ന ലോകമെമ്പാടുമുള്ള ഭക്ഷണ പ്രേമികള്‍. ചിക്കിംഗിന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്. നിരവധി ബ്രാന്‍ഡുകളില്‍ നിന്ന് ചിക്കിംഗിനെ വ്യത്യസ്തമാക്കുന്നത് വേറിട്ട രുചിക്കൂട്ടുകളാണ്. ഇതാണ് ഞങ്ങള്‍ ‘ഇറ്റ്സ് മൈ ചോയ്സ് ഇതെന്റെ ഇഷ്ടമാണ്’ എന്ന് ലളിതമായി അവതരിപ്പിക്കുന്നത്. നിരവധി ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡുകള്‍ നിലനില്‍ക്കുന്ന ലോക വിപണിയില്‍ പൂര്‍ണമായും ഹലാലായ ഏക ക്യുഎസ്ആര്‍ ബ്രാന്‍ഡ് എന്നതാണ് ചിക്കിംഗിനെ വേറിട്ടതാക്കുന്നത്. ദുബൈയിലെ ദെയ്റയിലായിരുന്നു ചിക്കിംഗിന്റെ ആദ്യ സ്‌റ്റോര്‍. രുചിയേറിയതും സ്വാദിഷ്ടവുമായ ചിക്കിംഗ് വളരെപെട്ടന്ന് ഉപഭോക്താക്കളുടെ മനം കവര്‍ന്നു. വൃത്തിയിലും സര്‍വീസിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ചിക്കിംഗ് അതുകൊണ്ട് തന്നെ ഏറ്റവും ശ്രദ്ധേയമായ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായി. കടന്നു ചെന്ന രാജ്യങ്ങളിലെല്ലാം പുതിയ രുചിഭേദം പകര്‍ന്ന് ആ ജനതയുടെ മനസും രുചിയും നിറയ്ക്കാന്‍ ചിക്കിംഗിന് കഴിഞ്ഞു. ഉപഭോക്താവിന്റെ സംതൃപ്തി പൂര്‍ണമായും ഉറപ്പുവരുത്തുന്ന നൂതന വിഭവങ്ങളാണ് ചിക്കിംഗ് അവതരിപ്പിക്കുന്നത്. ഗ്രില്‍ഡ് ചിക്കന്‍, ഗ്രില്‍ഡ് ബര്‍ഗര്‍ എന്നിവയാണ് അതില്‍ ഏറ്റവും ശ്രദ്ധേയമായത്. നൂറുശതമാനം എണ്ണയില്ലാതെ ഗ്രില്‍ഡ് ചെയ്തെടുക്കുന്ന ചിക്കിംഗിന്റെ ഗ്രില്‍ഡ് ചിക്കനും ഗ്രില്‍ഡ് ബര്‍ഗറും മറ്റ് ഗ്രില്‍ഡ് പ്രൊഡക്ടുകളും ഇപ്പോള്‍ തന്നെ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് വിപണിയില്‍ ഹിറ്റായിക്കഴിഞ്ഞു. കുടുംബസമേതം എത്തുമ്പോള്‍ ഓരോരുത്തരുടെയും രുചിഭേദങ്ങള്‍ക്കനുസരിച്ചുള്ള രുചിയൂറും വിഭവങ്ങള്‍ ചിക്കിംഗില്‍ ലഭ്യമാണ്. പാസ്തയാണ് ചിക്കിംഗ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മറ്റൊരു ഭക്ഷ്യോപഹാരം. ഇതോടൊപ്പം തന്നെ വെറൈറ്റി പിസയും ഡെസേര്‍ട്സുകളും ചിക്കിംഗില്‍ ലഭ്യമാണ്.

വൃത്തിയും സുരക്ഷിതത്വവും കോര്‍ത്തിണക്കിയ ഹലാല്‍ ഭക്ഷ്യവസ്തുക്കള്‍ ഉപഭോക്താക്കളില്‍ എത്തിച്ചാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ വിശ്വാസ്യതയും അതുവഴി കമ്പനിയുടെ വളര്‍ച്ചയും കൈവരിച്ചത്. ലോക ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് മാര്‍ക്കറ്റിലെ പൂര്‍ണമായും ഹലാലായ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്ന ഏക ഇന്റര്‍നാഷണല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റാണ് ചിക്കിംഗ്. പുതിയതും സ്വാദിഷ്ടവുമായ ഭക്ഷ്യവസ്തുക്കള്‍ ഏറ്റവും ഗുണനിലവാരം ഉറപ്പുവരുത്തിയ സ്പൈസസും ഹെര്‍ബ്സും ഉപയോഗിച്ച് ആധുനികമായി തയ്യാറാക്കിയ ഫ്ളേവേഴ്സ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. അതാണ് ചിക്കിംഗ് ഉപഭോക്താക്കളുടെ മനസില്‍ ഇടം പിടിച്ചതിന്റെ രഹസ്യം. ആറര ലക്ഷം ഉപഭോക്താക്കളാണ് ഒരു മാസം ചിക്കിംഗ് സ്‌റ്റോറുകളില്‍ എത്തുന്നത്. രാജ്യങ്ങളും മനുഷ്യരും സംസ്‌കാരവും ഭാഷയും മാറുമ്പോഴും നാവില്‍ രുചിയൂറുന്ന മെക്സിക്കന്‍, അമേരിക്കന്‍, ഇന്ത്യന്‍, ഇറ്റാലിയന്‍ രുചിക്കൂട്ടുകള്‍ ഉള്‍പ്പെടെ കോര്‍ത്തിണക്കിയ നാവിലും മനസിലും രുചിയൂറുന്ന സ്വാദാണ് ഈ ആറര ലക്ഷം ഉപഭോക്താക്കളെ പ്രതിമാസം ചിക്കിംഗിന്റെ സ്‌റ്റോറുകളില്‍ എത്തിക്കുന്നത്.

ദീര്‍ഘനാള്‍ ചിക്കിംഗ് വളരെ കുറച്ച് സ്‌റ്റോറുകളുമായി പ്രവര്‍ത്തിച്ചു. 2006ലാണ് അന്താരാഷ്ട്ര തലത്തിലേക്ക് വളരാന്‍ ചിക്കിംഗ് തീരുമാനിച്ചത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് യുഎഇ, ഒമാന്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ, ഐവറി കോസ്റ്റ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി നൂറിലേറെ സ്‌റ്റോറുകളുമായി ചിക്കിംഗ് അതിന്റെ വളര്‍ച്ചയില്‍ ഒരു കുതിച്ചുചാട്ടം നടത്തിയത്. ബിഎഫ്ഐ മാനേജ്മെന്റ്, ഡിഎംസിസി എന്നത് ചിക്കിംഗിന്റെ ഗ്ലോബല്‍ ഫ്രൈഞ്ചൈസി മാനേജ്മെന്റ് വിഭാഗമാണ്. അതാണ് ചിക്കിംഗിന്റെ ഗ്ലോബല്‍ അജണ്ട രൂപകല്പന ചെയ്യുന്നത്. വിദഗ്ധ പരിശീലനവും യോഗ്യതയും നേടിയ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ടീമാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി പ്രോഗ്രാമിന് പിന്നില്‍. ഫ്രാഞ്ചൈസികള്‍ക്ക് ഒരു നിശ്ചിതസമയം കൊണ്ട് വലിയ വളര്‍ച്ചയും വികസനവും നേടാന്‍ കഴിയുന്ന രീതിയിലാണ് ചിക്കിംഗിന്റെ ഫ്രാഞ്ചൈസി സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

2025ഓടെ ലോകത്താകെ ആയിരം സ്‌റ്റോറുകള്‍ സ്ഥാപിക്കുകയാണ് ചിക്കിംഗിന്റെ പ്രവര്‍ത്തന ലക്ഷ്യമെന്ന് എ.കെ.മന്‍സൂര്‍ പറഞ്ഞു. ചിക്കിംഗ് ബ്രാന്‍ഡിന് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വലിയ വികസന സാധ്യതയാണുള്ളത്. 2018 മാര്‍ച്ച് മാസത്തില്‍ നെതര്‍ലന്റിലെ ആദ്യഘട്ട സ്‌റ്റോറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. സൗദി അറേബ്യ, ഓസ്ട്രേലിയ, മൊറോക്കോ, ബ്രൂണൈ, ജിബൂട്ടി, മാലിദ്വീപ് എന്നിവിടങ്ങളിലെയും ഇന്ത്യയിലെയും യുഎഇയിലെയും ഫ്രാഞ്ചൈസി കരാറുകള്‍ ഒപ്പുവെച്ചു കഴിഞ്ഞു. സൗദി അറേബ്യ, ഓസ്ട്രേലിയ, ബ്രൂണൈ, ജിബൂട്ടി, മാലിദ്വീപ് എന്നിവിടങ്ങളിലെ സ്‌റ്റോറുകള്‍ ഫെബ്രുവരി മാര്‍ച്ച് മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. മൊറോക്കോയില്‍ ഏപ്രിലില്‍ പുതിയ സ്‌റ്റോറുകള്‍ തുറക്കും. ഇതിന് പുറമെ മൗറീഷ്യസ്, ബോസ്നിയ, കസാക്കിസ്ഥാന്‍, താജികിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചിക്കിംഗ് സ്‌റ്റോറുകള്‍ തുറക്കുന്നതിനുള്ള മാസ്റ്റര്‍ ഫ്രാഞ്ചൈസി കരാറുകള്‍ 2018 ആദ്യ പകുതിയോടെ ഒപ്പുവെക്കും.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top