Chiking
Latest News

കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതില്‍ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: കൊച്ചിയില്‍ ക്രിക്കറ്റ് നടത്തുന്നതില്‍ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ക്രിക്കറ്റ് നടത്തുന്നതില്‍ എതിര്‍ത്തില്ലെന്ന പ്രചാരണം തെറ്റാണ്. ഹോം മത്സരങ്ങള്‍ വൈകുന്നതില്‍ ആശങ്കയുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് വ്യക്തമാക്കി. ഐഎസ്എല്‍ അഞ്ചാം സീസണ്‍ സെപ്രറ്റംബറില്‍ ആരംഭിക്കുമെന്നാണ് സൂചനയെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു.

കലൂര്‍ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ വിദഗ്ദ്ധ സമിതിയുടെ അഭിപ്രായം നേടിയ ശേഷം മാത്രമേ അന്തിമ തീരുമാനെടുക്കൂ എന്ന് ജി.സി.ഡി.എ ഭാരവാഹികള്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ട്, മൂന്ന് ദിവസത്തിനകം വിദഗ്ധ സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷം വേദി തീരുമാനിക്കും. ക്രിക്കറ്റിനായി സ്റ്റേഡിയം ഒരുക്കിയാലും 22 ദിവസം കൊണ്ട് ആ പിച്ച് മാറ്റി ഫുട്ബോളിനുള്ള ടര്‍ഫ് സജ്ജമാക്കാമെന്നും ജി.സി.ഡി.എ വ്യക്തമാക്കിയിരുന്നു. വേദി തീരുമാനിക്കാന്‍ കെസിഎ, കേരള ബ്ലാസ്റ്റേഴ്സ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ജി.സി.ഡി.എയുടെ പ്രതികരണം.

സി.കെ വിനീതും ഐ.എം വിജയനുമെല്ലാം പറയുന്നതുപോലെ സ്‌റ്റേഡിയം ജെ.സി.ബി ഉപയോഗിച്ച് പൊളിക്കില്ലെന്നും നാലോ അഞ്ചോ പിച്ച് നിര്‍മിക്കുകയേയുള്ളുവെന്നും അത് മത്സരം കഴിഞ്ഞാലുടന്‍ പൂര്‍വ്വ സ്ഥിതിയിലാകുമെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ വ്യക്തമാക്കിയിരുന്നു.

Top