Chiking
Latest News

എസ്പി ബിഎസ്പി സഖ്യത്തിനോട് മധുര പ്രതികാരം ചെയ്യാനൊരുങ്ങി അമിത് ഷാ

Web Desk
Indian Telegram Android App Indian Telegram IOS App

ലക്‌നൗ: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ ഗോരഖ്പുര്‍, ഫുല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളില്‍ ബിജെപിയെ അട്ടിമറിച്ചു ശക്തമായി തിരിച്ചെത്തിയ എസ്പി-ബിഎസ്പി സഖ്യത്തിനോട് മധുര പ്രതികാരം ചെയ്യാനൊരുങ്ങി ബിജെപി അധ്യക്ഷന്‍ അമിത് ഷാ.

23ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബുധന്‍ രാവിലെ നടന്ന സമാജ്‌വാദി (എസ്പി) പാര്‍ട്ടി യോഗത്തില്‍നിന്ന് ഏഴ് എംഎല്‍എമാര്‍ വിട്ടുനിന്നിരുന്നു. ഇതു അമിത് ഷായുടെ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമാണെന്നാണു വിലയിരുത്തല്‍. എംഎല്‍എമാര്‍ വിട്ടുനിന്നത് എസ്പി നേതാവ് അഖിലേഷ് യാദവിനും ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവ് മായാവതിക്കും ക്ഷീണമായി. കാല്‍നൂറ്റാണ്ടുകാലത്തെ വൈരാഗ്യം മറന്നു ബിജെപിയെ തോല്‍പിക്കാന്‍ അഖിലേഷ് യാദവും മായാവതിയും ഒന്നിച്ചിരുന്നു.

10 രാജ്യസഭാ സീറ്റുകളിലേക്കാണു യുപിയില്‍ തിരഞ്ഞെടുപ്പ്. ബിജെപിക്ക് ഒന്‍പത്, എസ്പിക്കും ബിഎസ്പിക്കും ഒന്നു വീതം സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്. 37 അംഗങ്ങളുടെ വോട്ടുവേണം ജയിക്കാന്‍. 311 അംഗങ്ങളുള്ള ബിജെപിക്കു എട്ടു പേരുടെ വിജയം ഉറപ്പാണ്. ബാക്കി രണ്ടു സീറ്റുകളിലാണു പ്രശ്‌നം. ജയിക്കില്ലെന്ന് ഉറപ്പില്ലാതിരുന്നിട്ടും അധികമായി ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപി മത്സരം കടുപ്പിച്ചു. 47 അംഗങ്ങളുള്ള എസ്പിക്ക് അവരുടെ സ്ഥാനാര്‍ഥി ജയിക്കുമെന്നുറപ്പാണ്. എന്നാല്‍ 19 സീറ്റുകള്‍ മാത്രമുള്ള ബിഎസ്പിക്കു ജയിക്കാന്‍ മറ്റുള്ളവരുടെ സഹായം ആവശ്യമാണ്.

യുപി ഉപതിരഞ്ഞെടുപ്പിനു പിന്നാലെ രാജ്യസഭാ തിരഞ്ഞെടുപ്പിലും സഹകരിക്കാനാണു എസ്പി ബിഎസ്പി ധാരണ. തങ്ങള്‍ക്കു അധികമുള്ള 10 വോട്ട് മായാവതിയുടെ സ്ഥാനാര്‍ഥിക്കു നല്‍കുമെന്ന് അഖിലേഷ് അറിയിച്ചിട്ടുമുണ്ട്. അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക് ദള്‍ കൂടി പിന്തുണക്കുന്നതോടെ ജയിക്കാമെന്നായിരുന്നു മായാവതിയുടെ കണക്കുകൂട്ടല്‍. ഈ മോഹത്തിന്മേലാണു അമിത് ഷാ ആണിയടിച്ചത്. അഖിലേഷിന്റെ അമ്മാവന്‍ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെയുള്ള സാമാജികരാണു യോഗത്തില്‍നിന്നു വിട്ടുനിന്നത്.

എംഎല്‍എമാരുടെ വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥിക്കു മാറിപ്പോകുമോ എന്ന കടുത്ത ആശങ്കയിലാണ് എസ്പിയും ബിഎസ്പിയും. ശിവ്പാല്‍ യാദവിനോടു കൂറുള്ള എംഎല്‍എമാര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനാണു വോട്ട് ചെയ്തത്. രാജ്യസഭാ തിരഞ്ഞെടുപ്പിലും ഈ നീക്കം ആവര്‍ത്തിക്കുമോ എന്നാണു ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയുണ്ടായാല്‍ അമിത് ഷായുടെ തന്ത്രം വീണ്ടും വാഴ്ത്തപ്പെട്ടേക്കാം.

Top