Chiking
Latest News

ബിജെപി നേതാക്കളുടെ നാമനിര്‍ദ്ദേശം: പുതുച്ചേരി കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: പുതുച്ചേരി നിയമസഭയിലേക്ക് എംഎല്‍എമാരെ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുടെ നടപടി ജനാധിപത്യപരമല്ലെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.

ബിജെപിയുടെ പുതുച്ചേരി അധ്യക്ഷന്‍ വി.സ്വാമിനാഥന്‍, പാര്‍ട്ടി ട്രഷറര്‍ കെ.ജി ശങ്കര്‍, എസ് ശെല്‍വഗണപതി എന്നീ മൂന്ന് ബിജെപി നേതാക്കളേയാണ് ഗവര്‍ണര്‍ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.

Top