Chiking
Latest News

ഷമിക്ക് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

വാഹനാപകടത്തില്‍ പരിക്കേറ്റ മുഹമ്മദ് ഷമി സുഖം പ്രാപിക്കാന്‍ ആശംസകളുമായി ഇന്ത്യന്‍ താരങ്ങള്‍. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അശ്വിന്‍, റോബിന്‍ ഉത്തപ്പ തുടങ്ങിയവരാണ് താരത്തിന് ട്വിറ്ററിലൂടെ ആശംസ അറിയിച്ചത്. ഭാര്യ ഹസിന്‍ ജഹാന്‍ ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളില്‍ പ്രതിരോധത്തിലായ ഇന്ത്യന്‍ താരത്തിനുളള പിന്തുണയായി മാറിയിരിക്കുകയാണ് ഈ ആശംസകള്‍.

ഡെറാഡൂണില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ഷമിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഷമിയുടെ തലയ്ക്കായിരുന്നു പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഷമിയെ കാണാന്‍ ഭാര്യ ഹസിന്‍ ജഹാന്‍ ആശുപത്രിയിലെത്തിയിരുന്നെങ്കിലും ഷമി ഹസിനെ കാണാന്‍ വിസമ്മതിക്കുകയായിരുന്നു. മകളോട് സംസാരിച്ച ഷമി ഹസിനോട് സംസാരിക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഷമിക്കെതിരെ നേരത്തെ ലൈംഗിക ഗാര്‍ഹിക പീഡന ആരോപണങ്ങളും, ഒത്തുകളി വിവാദവും ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഹസിന്‍ ഉന്നയിച്ചത്. എന്നാല്‍ താരത്തിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ബി.സി.സി.ഐയുടെ അഴിമതിരഹിത സമിതി കണ്ടെത്തിയിരുന്നു.

Top