Chiking
Latest News

ഐപിഎല്ലിനിടയ്ക്ക് പാട്ടുകച്ചവടവുമായി ഡ്വെയിന്‍ ബ്രാവോ(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഐപിഎല്ലിനിടയ്ക്ക് തന്റെ പുതിയ ആല്‍ബം സോംഗ് റിലീസ് ചെയ്യാനൊരുങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഡ്വെയിന്‍ ബ്രാവോ. ‘റണ്‍ ദി വേള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ബ്രാവോയുടെ ആല്‍ബം സോംഗാണ് പതിനൊന്നാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ പുറത്തിറങ്ങുക.

ഫീല്‍ഡിനകത്തും തന്റെ നൃത്തച്ചുവടുകളുമായി ആരാധകര്‍ക്ക് ആവേശം പകരുന്ന ബ്രാവോ കഴിഞ്ഞ സീസണ്‍ ഐപിഎല്ലിനിടയ്ക്ക് ‘ട്രിപ് അഭി ബാക്കി ഹേ’ എന്ന ഗാനവും ഇറക്കിയിരുന്നു. ആറ് മില്ല്യണ്‍ തവണയാണ് യൂടൂബില്‍ ആ ഗാനം ആള്‍ക്കാര്‍ കണ്ടത്. 2016 മാര്‍ച്ചില്‍ അദ്ദേഹം തന്റെ ഔദ്യോഗിക ഗാനമായി പുറത്തിറക്കിയ ചാമ്പ്യന്‍ സോംഗും വലിയ ഹിറ്റായി മാറിയിരുന്നു. യൂടൂബില്‍ 57 മില്യണ്‍ ആളുകളാണ് ഈ ഗാനം കണ്ടിരിക്കുന്നത്.

ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ തന്റെ സഹതാരങ്ങളായ ഹര്‍ഭജന്‍ സിംഗിനോടും, മുരളി വിജയോടുമൊപ്പം ബ്രാവോ നൃത്തം ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരുന്നു.

ഇതിന് പിന്നാലെയാണ് ഈ വര്‍ഷത്തെ ഐപിഎല്ലിനിടയ്ക്ക് തന്റെ ഏറ്റവും പുതിയ ആല്‍ബം സോംഗ് ഇറങ്ങുമെന്ന് ബ്രാവോ പ്രഖ്യാപിച്ചത്. ഇതിന്റെ പ്രൊമോഷന്‍ പരിപാടികളും തുടങ്ങിക്കഴിഞ്ഞു. എന്തായാലും ബ്രാവോയുടെ പുതിയ ആല്‍ബം ഗാനവും തകര്‍ക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.

Top