Chiking
Latest News

അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല; ഇര്‍ഫാന്റെ ആരോഗ്യനിലയില്‍ വിശദീകരണവുമായി വക്താവ്

Web Desk
Indian Telegram Android App Indian Telegram IOS App


ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം പിടിപെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം കേട്ടത്. ന്യൂറോണ്‍ ടോക്‌റിന്‍ ട്യൂമര്‍ എന്ന അസുഖമാണ് താരത്തെ വേട്ടയാടുന്നത്. അസുഖത്തെക്കുറിച്ച് ആദ്യം കേട്ടപ്പോള്‍ ദു:ഖിതനായെന്നും ഇപ്പോള്‍ ചികിത്സയിലാണെന്നും താരം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സോഷ്യല്‍മീഡിയയില്‍ നടന്റെ ആരോഗ്യനില വഷളായെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

ഇത്തരം വാര്‍ത്തകള്‍ വ്യാജമാണെന്നും അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചുവരാന്‍ താങ്കളുടെ പ്രാര്‍ത്ഥനയാണ് ആവശ്യമെന്നും ഇര്‍ഫാന്‍ ഖാന്റെ വക്താവ് അറിയിച്ചു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് മുന്‍പ് അത് ഔദ്യോഗികമായ അറിയിപ്പാണോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, അലോപ്പതി ഉപേക്ഷിച്ച് നടന്‍ ആയുര്‍വേദം തെരഞ്ഞെടുത്തതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെയും നടന്റെ അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയിരുന്നു. ആയുര്‍വേദ ചികിത്സയ്ക്കായി വൈദ്യ ബാലേന്തു പ്രകാശുമായി നടന്‍ കൂടിക്കാഴ്ച്ച നടത്തിയെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഒരു ഫോണ്‍കോള്‍ അല്ലാതെ നേരിട്ട് പോയി സന്ദര്‍ശിച്ചിട്ടില്ലെന്ന് വക്താവ് അറിയിച്ചു. നിങ്ങളുടെ താല്‍പര്യങ്ങള്‍ക്കായി മറ്റൊരാളുടെ ആരോഗ്യത്തെ മുതലെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് അഞ്ചിനാണ് താന്‍ അസുഖബാധിതനാണെന്ന വിവരം ട്വിറ്ററിലൂടെ താരം വെളിപ്പെടുത്തുന്നത്. രോഗനിര്‍ണയത്തിന് ശേഷം പത്തുദിവസത്തിനകം കുടുതല്‍ കാര്യങ്ങള്‍ നിങ്ങളെ ഞാന്‍ തന്നെ അറിയിക്കുന്നതാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ സിനിമകളില്‍ നിന്നെല്ലാം അവധി എടുത്തിരിക്കുകയാണ് ഇര്‍ഫാന്‍. പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു അദ്ദേഹം. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്.

Top