Chiking
Latest News

ഇരട്ട പുരസ്‌കാരവുമായി എ.ആര്‍ റഹ്മാന്‍; ഇത് അഞ്ചാമത്തെ ദേശീയ അവാര്‍ഡ്

Web Desk
Indian Telegram Android App Indian Telegram IOS App


ഇസൈപുയല്‍ എ.ആര്‍ റഹ്മാനെ തേടി ഇത്തവണ എത്തിയത് ഇരട്ട പുരസ്‌കാരം. കാട്ര് വെളിയിടൈ എന്ന ചിത്രത്തിലെ മികച്ച സംഗീതത്തിനും മോം സിനിമയിലെ പശ്ചാത്തല സംഗീതത്തിനുമാണ് റഹ്മാന് പുരസ്‌കാരം. പതിനാറ് വര്‍ഷത്തിന് ശേഷമാണ് താരത്തിന് ദേശീയ അവാര്‍ഡ് ലഭിക്കുന്നത്. മികച്ച സംഗീത സംവിധായകനുള്ള അഞ്ചാമത്തെ പുരസ്‌കാരമാണിത്.

1992ല്‍ ‘റോജ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ എ.ആര്‍ റഹ്മാന് ദേശീയ പുരസ്‌കാരം ലഭിക്കുകയായിരുന്നു. പിന്നീട് 1996,2001,2002 എന്നീ വര്‍ഷങ്ങളിലും റഹ്മാന്‍ പുരസ്‌കാരം നേടിയിരുന്നു.

മണിരത്‌നം ഒരുക്കിയ ചിത്രമാണ് കാട്ര് വെളിയിടൈ. വാന്‍ വരുവാന്‍ എന്ന പാട്ടുപാടിയ സാഷയാണ് ഇത്തവണത്തെ മികച്ച ഗായിക. ഈ ഗാനത്തെക്കുറിച്ച് സാഷ പറഞ്ഞത് ഇങ്ങനെ:

ഓകെ ജാനുവിലെ പാട്ടിന്റെ റെക്കോഡിങ്ങിന് മുംബൈയിലെ സ്റ്റുഡിയോയില്‍ പോയപ്പോഴാണ് കാട്രു വെളിയിടൈയിലെ പാട്ടിനെക്കുറിച്ച് റഹ്മാന്‍ സാര്‍ പറയുന്നത്. വാന്‍ വരുവാന്‍ എന്ന പ്രണയഗാനം ഏറെ ആകര്‍ഷിച്ചു. ചെന്നൈയിലായിരുന്നു ആ പാട്ടിന്റെ റെക്കോഡിങ്. ആ പാട്ടിന് റഹ്മാന്‍ സാര്‍ ഒരു അഞ്ച് ട്യൂണെങ്കിലും കരുതി വച്ചിരുന്നു. റെക്കോഡിങ്ങ് കഴിഞ്ഞ് പാടിയത് കേട്ടപ്പോള്‍ നല്ല അഭിമാനം തോന്നി. മനോഹരമായ ഒരു പാട്ടാണ് വാന്‍ വരുവാന്‍.

Top