Chiking
Latest News

പറയാന്‍ വാക്കുകളില്ല; ഈ പുരസ്‌കാരം ചരിത്രത്തില്‍ പോലുമില്ലാത്ത ആ 650 കൂലിപ്പട്ടാളക്കാര്‍ക്ക് സമര്‍പ്പിക്കുന്നു: ജയരാജ് (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ സംവിധായകനാണ് ജയരാജ്. ഇപ്പോഴിതാ മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരിക്കുകയാണ്. ‘ഭയാനകം’ എന്ന സിനിമയാണ് മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ജയരാജിന് നേടിക്കൊടുത്തിരിക്കുന്നത്.

ഭയാനകത്തിന് പുരസ്കാരം ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്നും ഇത് കുട്ടനാട്ടിലെ ചരിത്രത്തില്‍ പോലും ഇടംനേടാത്ത 650 കൂലിപ്പട്ടാളക്കാര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും സംവിധായകന്‍ പറഞ്ഞു.

തകഴിയുടെ കയര്‍ എന്ന നോവലിലെ പോസ്റ്റുമാന്റെ കഥാപാത്രത്തിന് തന്റെ സിനിമയിലൂടെ ജീവന്‍ നല്‍കുകയായിരുന്നു ജയരാജ്. രണ്‍ജി പണിക്കരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ ഒരു പോസ്റ്റ്മാനായാണ് രണ്‍ജി പണിക്കര്‍ വേഷമിട്ടത്.

ഒന്നാം ലോക മഹായുദ്ധ കാലത്ത് സൈനികനായിരുന്ന ഇയാളില്‍ രണ്ടാം യുദ്ധക്കാലത്തെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചലനങ്ങളും ഓര്‍മകളുമാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ നായികാ കഥാപാത്രമായ ഗൗരി കുഞ്ഞമ്മയെ അവതരിപ്പിച്ചത് ആശാ ശരത്തായിരുന്നു. അവരുടെ രണ്ടു മക്കളും സൈനികരായി യുദ്ധ ഭൂമിയിലാണ്.

വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ജുനന്‍ മാഷും ശ്രീകുമാരന്‍ തമ്പിയും ഈ ചിത്രത്തിലെ പാട്ടുകള്‍ക്കായി ഒന്നിച്ചു എന്നതും സവിശേഷതയാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ് കലാ സംവിധാനം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top