Chiking
Latest News

സിറിയയിലെ സംഭവങ്ങളില്‍ പ്രകോപിതരാകരുതെന്ന് ലോകരാജ്യങ്ങളോട് യു.എന്‍; യുദ്ധം ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനല്ലെന്ന് തെരേസാ മേ

Web Desk
Indian Telegram Android App Indian Telegram IOS App

സിറിയയിലെ സംഭവങ്ങളില്‍ പ്രകോപിതരാകരുതെന്ന് ലോകരാജ്യങ്ങളോട് യു.എന്‍. സിറിയയിലെ സ്ഥിതി ലോക സമാധാനത്തിന് ഭീഷണിയെന്ന് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് പറഞ്ഞു. പ്രകോപനങ്ങളുടെ ആദ്യ ഫലം സിറിയന്‍ ജനതയുടെ കഷ്ടതകള്‍ വര്‍ദ്ധിക്കുമെന്നതാണ്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും ആന്റോണിയോ ഗുട്ടെറെസ് പറഞ്ഞു.

സിറിയയ്‌ക്കെതിരെ അപകടകരമായ ഒരു നീക്കവും നടത്തരുതെന്ന് യുഎസിനോടും ബ്രിട്ടനോടും ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സിറിയയിലെ രാസായുധ കേന്ദ്രങ്ങളില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും വ്യോമാക്രമണം നടത്തിയത്.

സി​റി​യ​യി​ലെ യു​ദ്ധം ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​ന​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ പറഞ്ഞു. ​സി​റി​യ​യി​ലെ ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ട്ടു​കൊ​ണ്ടു​ള്ള യു​ദ്ധ​മ​ല്ല. ആ​സാ​ദ് ഭ​ര​ണ​കൂ​ട​ത്തെ അ​ട്ടി​മ​റി​ക്കാ​നു​മ​ല്ല ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നും തെ​രേ​സാ മേ ​പ​റ​ഞ്ഞു. നി​യ​ന്ത്രി​ത​വും കൃ​ത്യ​മാ​യ ല​ക്ഷ്യം മു​ൻ​നി​ർ​ത്തി​യു​മു​ള്ള ആ​ക്ര​മ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ൾ കൊ​ല്ല​പ്പെ​ടി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഈ​സ്റ്റേ​ൺ ഗൂ​ട്ടാ​യി​ൽ 75 പേ​രു​ടെ മ​ര​ണ​ത്തി​ന് ഇ​ട​യാ​ക്കി​യ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ആ​സാ​ദ് ഭ​ര​ണ​കൂ​ട​മാ​ണെ​ന്ന് ശ​ക്ത​മാ​യ തെ​ളി​വ് ല​ഭി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് വ്യോ​മാ​ക്ര​മ​ണം. സി​റി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കൈ​വ​ശ​മു​ള്ള രാ​സാ​യു​ധം ന​ശി​പ്പി​ക്കാ​ൻ സൈ​നി​ക ആ​ക്ര​മ​ണ​മ​ല്ലാ​തെ മ​റ്റു​മാ​ർ​ഗ​മി​ല്ലെ​ന്നും മേ ​പ​റ​ഞ്ഞു.

Top