Chiking
Latest News

ആലുവ റൂറല്‍ എസ്പിയ്‌ക്കെതിരെ ചെന്നിത്തല; പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ആലുവ റൂറല്‍ എസ്പി എ.വി ജോര്‍ജിനെ ഉടന്‍ സ്ഥലം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആര്‍ടിഎഫിനെ രൂപീകരിക്കാന്‍ ആരാണ് എസ്പിയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ചെന്നിത്തല ചോദിച്ചു. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല വ്യക്തമാക്കി.

ശ്രീ​ജി​ത്തി​ന്റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഡോ​ക്ട​ർ​മാ​രു​ടെ മൊ​ഴി​യും പോ​ലീ​സി​ന് എ​തി​രാ​ണ്. കേ​സി​ൽ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​മോ സി​ബി​ഐ അ​ന്വേ​ഷ​ണ​മോ വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വം സി​പി​ഐഎം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും ചെ​ന്നി​ത്ത​ല ആരോപിച്ചു. ശ്രീ​ജി​ത്തി​നെ പ്ര​തി​യാ​ക്കാ​ൻ സി​പിഐഎം ബോ​ധ​പൂ​ർ​വം ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top