Chiking
Latest News

പൊലീസിനെതിരെ ആഞ്ഞടിച്ച് ജെഎന്‍യു വിദ്യാര്‍ഥിനി; തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തുന്നു(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

‘ആദ്യം, നിങ്ങള്‍ ഞങ്ങളെ ലൈംഗികമായി ഉപദ്രവിക്കുന്നു’.. ‘പിന്നീട് നിങ്ങള്‍ വ്യാജ ആരോപണങ്ങളാല്‍ ഉപദ്രവിച്ചു’ ഞങ്ങള്‍ ജെഎന്‍യുവിലെ വിദ്യാര്‍ഥികളായതിനാലാണോ ഇങ്ങനെ, ലൈംഗിക പീഡനത്തിനെതിരായ പ്രതിഷേധം തെറ്റാണോ? ഡല്‍ഹി പൊലീസിനോടുള്ള ജെഎന്‍യു വിദ്യാര്‍ഥിനി ഷീന താക്കൂറിന്റെ ചോദ്യങ്ങളാണിത്.

ഡല്‍ഹി പൊലീസിനെതിരെ ആഞ്ഞടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ വിദ്യാര്‍ഥി. ജെഎന്‍യുവിലെ എട്ട് വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ പ്രൊഫസര്‍ അതുല്‍ ജോഹ്രിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ നടത്തിയ മാര്‍ച്ചിനിടെ വനിതാ പൊലീസ് വിദ്യാര്‍ഥികളുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞിരുന്നു. ഇതിന്റെ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതും പൊലീസ് തടഞ്ഞു. ഈ മാര്‍ച്ചില്‍ പങ്കെടുത്ത തനിക്കും കൂട്ടുകാരികള്‍ക്കും സംഭവിച്ച പൊലീസില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ദുരനുഭവം പങ്കുവെയ്ക്കുകയാണ് 24കാരിയായ ഷീന.

മാര്‍ച്ച് നടന്ന് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ സാധാരണ ജീവിതത്തിലേക്ക് തിരികെ വരികയാണ് ഷീന താക്കൂര്‍. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ താക്കൂര്‍ മാര്‍ച്ച് 23ന് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. സര്‍വകലാശാല അംഗീകരിച്ച സ്വയംഭരണാവകാശത്തിനെതിരെയും നിര്‍ബന്ധിത ഹാജര്‍ നിയമങ്ങള്‍ക്കെതിരെയുമാണ് താക്കൂര്‍ അടക്കമുള്ള വിദ്യാര്‍ഥികള്‍ അധ്യാപകനെതിരെ രംഗത്തെത്തിയത്. ഇതില്‍ പ്രകോപിതനായ അധ്യാപകന്‍ എട്ട് വിദ്യാര്‍ഥികളേയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത ആയിരകണക്കിന് വിദ്യാര്‍ഥികളുമായും അധ്യാപകരുമായും പൊലീസ് ഏറ്റുമുട്ടിയിരുന്നു. ഇതിനിടയിലായിരുന്നു ആയിരകണക്കിന് ജനങ്ങള്‍ നോക്കിനില്‍ക്കെ താക്കൂറിന്റേതുള്‍പ്പടെയുള്ളവരുടെ വസ്ത്രങ്ങള്‍ വനിതാ പൊലീസ് വലിച്ചൂരിയത്. ഈ സംഭവം താക്കൂര്‍ ഉടന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തുകയും ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇത് പിന്നീട് ജനങ്ങള്‍ ഏറ്റെടുക്കുകയും പൊലീസിനെതിരെ ജനരോഷം ഉടലെടുക്കുകയും ചെയ്തു. പിന്നീട് താക്കൂറിനും സഹവിദ്യാര്‍ഥികള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഈ സാഹചര്യത്തില്‍ ഏതു സമയത്തും അറസ്റ്റ് ഭീഷണിയിലാണ് താക്കൂറും സുഹൃത്തുക്കളും.

ആദ്യം ഞങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ അവിടെ വനിതാ പൊലീസുകാരുണ്ടായിരുന്നില്ല. അപ്പോള്‍ ഞങ്ങളെ പുരുഷ പൊലീസുകാരാണ് പിടിച്ചത്. പിന്നീട് ഞങ്ങളെ അമ്പരപ്പിച്ചാണ് വനിതാ പൊലീസുകാര്‍ എത്തിയത്. പെട്ടെന്നായിരുന്നു അവര്‍ ആക്രമണം തുടങ്ങിയത്. യാതൊരു പ്രകോപനവും കൂടാതെ ദേഹത്ത് പിടിച്ച് വസ്ത്രങ്ങള്‍ കീറുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ച് കീറൂ എന്ന് അവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. സത്യത്തില്‍ എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല, താക്കൂര്‍ പറഞ്ഞു. സ്റ്റേഷനിലെത്തിച്ച ശേഷം അവിടെയുള്ള ഉദ്യോഗസ്ഥരും ഞങ്ങളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഞങ്ങളുടെ ചിത്രങ്ങള്‍ എടുക്കേണ്ടതിനാലാണ് സ്റ്റേഷനിലെ പൊലീസുകാര്‍ വസ്ത്രങ്ങള്‍ തന്നത്. ആ സമയം എന്റെ ദേഹത്തെ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല., താക്കൂര്‍ പറയുന്നു.

JNUTA, JNUUU തുടങ്ങിയ ജെഎന്‍യുവിലെ വിദ്യാര്‍ഥി സംഘടനകളെപ്പോലെ ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന മറ്റ് പാര്‍ട്ടികള്‍ ഉണ്ടായിരുന്നതായി താക്കൂര്‍ പറയുന്നു. ആ പാര്‍ട്ടിയാണ് ഈ മാര്‍ച്ച് സംഘടിപ്പിച്ചത്. അതിന് അവര്‍ അനുവാദം വാങ്ങിയെന്നാണ് ഞങ്ങള്‍ കരുതിയത്. അതിനാല്‍, ഞങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തവും അവര്‍ക്കുണ്ടായിരുന്നു, അവര്‍ അത് ചെയ്തില്ല. അത് ശരിക്കും ഞങ്ങളെ നിരുത്സാഹപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തതായി താക്കൂര്‍ പറഞ്ഞു.

ഇത്രയും ക്രൂര അനുഭവങ്ങള്‍ ഇനിയൊരു പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുമെന്നും പൊലീസുമായി അകലം പാലിക്കാന്‍ ശ്രമിക്കുമെന്നും താക്കൂര്‍ വ്യക്തമാക്കി.സര്‍ക്കാരിനോട് താക്കൂരിന് ഒരു ചോദ്യമുണ്ട്. ഈ രാജ്യത്തെ സ്ത്രീകള്‍ക്ക് നിങ്ങള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്. ഒന്നിനോടും പ്രതികരിക്കാതെ തെരുവില്‍ നിന്ന് പുറത്തേക്ക് വരാതെ ഇരിക്കണമെന്നാണോ…സ്ത്രീകള്‍ക്ക് ഈ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ മനസിലാക്കിയാല്‍ ഇതാണ് ഇവിടുത്തെ യാഥാര്‍ഥ്യം. അതുകൊണ്ട് സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ വോട്ട് ചോദിക്കരുതെന്നും താക്കൂര്‍ പറയുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top