Chiking
Latest News

ഐശ്വര്യത്തിന്റെ പൊന്‍കണിയുമായി ഇന്ന് വിഷു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ് വിഷു. കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും പൊന്നും കോടിമുണ്ടും തൂശനിലയില്‍ ഒരുക്കി ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നില്‍ നിലവിളക്കും തെളിച്ച് മളയാളി മനസ് ഇന്ന് നന്മയുടെ കണികണ്ടുണര്‍ന്നു. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും കുട്ടികളും വിഷു ആഘോഷമാക്കി.

ഇത്തവണ മേടം രണ്ടിനാണ് വിഷു എന്നതാണ് പ്രത്യേകത. മേടസംക്രമത്തിന് ശേഷം വരുന്ന സൂര്യോദയവേളയിലാണ് വിഷു ദിനത്തില്‍ കണികാണുക. ഇത്തവണ മേടം ഒന്നിന് സൂര്യോദയത്തിന് ശേഷമാണ് സംക്രമം എന്നതിനാലാണ് മേടം രണ്ടായ ഏപ്രില്‍ 15ന് വിഷുവെത്തുന്നത്.

വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍. ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോവുക

Top