ഘാനയില്‍ വാഹനാപകടത്തില്‍ 18 മരണം; 70 പേര്‍ക്ക് പരിക്ക്
Web Desk
ഘാനയില്‍ വാഹനാപകടത്തില്‍ 18 പേര് മരിച്ചു. ബസ് മറ്റ് വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു. 70ഓളം പേര്‍ക്ക് പരിക്കേറ്റു. ടമാരെയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പ്പെട്ട ബസിന്റെയും മറ്റൊരു വാഹനത്തിന്റെയും ഡ്രൈവര്‍മാരും മരിച്ചു. കാര്‍ഗോ ട്രക്ക് മറികടക്കാന്‍ ഒരു ബസ് ശ്രമിക്കുന്നതിടെ എതിരെ വന്ന മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.